
Social Media
എലഗന്റ് ലുക്കിൽ മനോഹരിയായി പ്രിയ വാര്യർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
എലഗന്റ് ലുക്കിൽ മനോഹരിയായി പ്രിയ വാര്യർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

നടി പ്രിയ പ്രകാശ് വാര്യര്‍ പങ്കുവച്ച പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. എലഗന്റ് ലുക്കിൽ മനോഹരിയായി എത്തിയ പ്രിയ വാര്യരെ ചിത്രങ്ങളിൽ കാണാം. പ്രിയ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫർ ആയ അരുൺ പയ്യടി ആണ് ഫോട്ടോകൾ എടുത്തിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ തരംഗമായി മാറിയ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. . ഇതിന് പിന്നാലെ ബോളിവുഡിലും കന്നഡത്തിലുമെല്ലാം താരം അരങ്ങേറ്റം കുറിച്ചു. സിനിമാ തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിലും പ്രിയ സജീവമാണ്.
അതേസമയം, ‘4 ഇയേഴ്സ്’ ആണ് പ്രിയ വാര്യരുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. രഞ്ജിത് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. പ്രിയ വാര്യര്‍ക്കൊപ്പം സര്‍ജാനോ ഖാലിദ് ആയിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരിടവേളക്ക് ശേഷം പ്രിയ വാര്യർ കേന്ദ്ര കഥാപാത്രമായി തിരിച്ചെത്തിയ മലയാള ചിത്രം കൂടിയാണ് ‘4 ഇയേഴ്സ്’.
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...