
News
ശര്‍വാനന്ദ് രക്ഷിതിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ഒഴുകിയെത്തി സിനിമാ ലോകം
ശര്‍വാനന്ദ് രക്ഷിതിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ഒഴുകിയെത്തി സിനിമാ ലോകം

ടോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവ നടനാണ് ശര്‍വാനന്ദ് രക്ഷിത്. ഇപ്പോഴിതാ നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തിയിരിക്കുന്നത്. ഐടി പ്രൊഫഷണല്‍ ആയ രക്ഷിതയാണ് വധു. ഇന്ന് ഹൈദരാബാദില്‍ ഗംഭീരമായ ചടങ്ങുകളോടെയാണ് വിവാഹ നിശ്ചയം നടന്നത്.
കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും മോതിരം മാറ്റിയത്. വിവാഹ തിയതി ഉടന്‍ പ്രഖ്യാപിക്കും.
മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ കുടുംബം, നാഗാര്‍ജുനയുടെ കുടുംബം, രാം ചരണ്‍, ഉപാസന, അഖില്‍, നാനി, റാണ ദഗ്ഗുബതി, സിദ്ധാര്‍ത്ഥ്, അദിതി റാവു ഹൈദരി, നിതിന്‍, ശ്രീകാന്ത്, മൈത്രി മൂവി മേക്കേഴ്സ് നവീന്‍, രവി, സിത്താര നാഗ വംശി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.
നിര്‍മ്മാതാവ് ചൈനബാബു, സംവിധായകന് കൃഷ്, സുധീര്‍ വര്‍മ്മ, ചന്ദു മൊണ്ടേട്ടി, വെങ്കി അറ്റ്ലൂരി, അഭിഷേക് അഗര്‍വാള്‍, സുപ്രിയ, സ്വപ്ന ദത്ത്, ഏഷ്യന്‍ സുനില്‍, സുധാകര്‍ ചെറുകുരി, ദേവ കട്ട, വൈര എന്റര്‍ടെയ്ന്‍മെന്റ്സ്, യുവി ക്രിയേഷന്‍സ് വംശി, വിക്രം തുടങ്ങിയവരും നടനും വധുവിനും മംഗളാശംസകള്‍ നേരാനെത്തി.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...