Connect with us

അഭിഭാഷകരെ കേസിലേക്ക് വലിച്ചിഴക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും, രാമന്‍പ്പിള്ളയെയും വക്കീലന്മാരെയും കരിവാരിത്തേക്കാനുള്ള ശ്രമം; രാഹുല്‍ ഈശ്വര്‍

News

അഭിഭാഷകരെ കേസിലേക്ക് വലിച്ചിഴക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും, രാമന്‍പ്പിള്ളയെയും വക്കീലന്മാരെയും കരിവാരിത്തേക്കാനുള്ള ശ്രമം; രാഹുല്‍ ഈശ്വര്‍

അഭിഭാഷകരെ കേസിലേക്ക് വലിച്ചിഴക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും, രാമന്‍പ്പിള്ളയെയും വക്കീലന്മാരെയും കരിവാരിത്തേക്കാനുള്ള ശ്രമം; രാഹുല്‍ ഈശ്വര്‍

കൊച്ചിയില് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാഗത്ത് നിന്ന് കൊണ്ട് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. രണ്ടാംഘട്ട വിചാരണ ആരംഭിക്കെ കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ദിലീപിന്റെ അഭിഭാഷകരായ രാമന്‍പിള്ള ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി അതിജീവിത നേരത്തെ രംഗത്ത് എത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട മൊബൈല്‍ ഫോണിലെ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നത് അടക്കമുള്ള ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്.

ഹാക്കര്‍ സായി ശങ്കര്‍ നടത്തിയ വെളിപ്പെടുത്തലുകളും അതിജീവിതയുടെ വാദത്തിന് ബലം നല്‍കി. ഈ സാഹചര്യത്തില്‍ അഭിഭാഷകരേയും കേസില്‍ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഒരിക്കല്‍കൂടി ഹൈക്കോടതിക്ക് മുമ്പിലേക്ക് എത്താനാണ് അതിജീവിതയുടെ നീക്കം. ഇപ്പോഴിതാ അഭിഭാഷകരെ കേസിലേക്ക് വലിച്ചിഴക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് പറയുകയാണ് രാഹുല്‍ ഈശ്വര്‍. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍.

ഇത്തരം കേസുകളില്‍ അഭിഭാഷകരും മാധ്യമങ്ങളും കഴിയുന്നത്ര മാറി നില്‍ക്കുന്നതാണ് നല്ലത്. അഭിഭാഷകരുടെ ഇടപെടല്‍ വളരെ നെഗറ്റീവായ കീഴ്‌വഴക്കത്തിന് കാരണമാവും. അഭിഭാഷകര്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ ബാര്‍ കൗണ്‍സില്‍ ഉള്‍പ്പടേയുള്ള സംവിധാനങ്ങളില്‍ ഉന്നയിക്കുകയുമാവാം. അവര്‍ അത് ചെയ്തുവെന്നാണ് മനസ്സിലാക്കുന്നത്. അതിനപ്പുറത്തേക്ക് അവരെ കേസില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ കൂടുതല്‍ കൂടുതല്‍ അഭിഭാഷകരെ ഉപദ്രവിക്കുന്നതിലേക്ക് നയിക്കുകുയം ചെയ്യും.

അഭിഭാഷര്‍ക്കെതിരായ തെളിവുകള്‍ കൊടുത്തുവെന്ന് പറയുന്നു. അതൊക്കെ ശരിയാണോയെന്ന് അറിയില്ല. അഭിഭാഷകര്‍ െ്രെകമില്‍ ഉള്‍പ്പെട്ട ആളല്ല. തങ്ങളുടെ കക്ഷികളെ വഴിവിട്ട് സഹായിച്ചാല്‍ അതൊരു െ്രെകം എന്നതിനേക്കാള്‍ ബാര്‍ കൗണ്‍സിലൊക്കെ അവരുടെ എത്തിക്കല്‍ സൈഡില്‍ കണ്ടാല്‍ പോരെ. അല്ലെങ്കില്‍ നാളെ പലപ്പോഴും പൊലീസുകാര്‍ പ്രതികാരം തീര്‍ക്കാനൊക്കെ ഈ സാഹചര്യം ഉപയോഗപ്പെടുത്തും. അതുകൊണ്ട് അഭിഭാഷകരെ കഴിയുന്നത്ര ഇത്തരം കാര്യങ്ങളിലേക്ക് ഇറക്കാതിരിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്.

അഭിഭാഷകരെ കഴിയുന്നത്ര ഇതില്‍ കുടുക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കുക. രാമന്‍പിള്ള സാറിനെപോലെ വളരെ സീനിയറും ഫിലപ്പിനെ പോലെ വളരെ ആദരണീയരായ വ്യക്തികളുമുള്ളപ്പോള്‍ അവരെയൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിക്കാതിരിക്കലാണ് ഔചിത്യമെന്ന് മാത്രമാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നു.

ബാലചന്ദ്രകുമാറിനെതിരെ ഒരു കേസ് വന്നപ്പോള്‍ എല്ലായിടത്തും അദ്ദേഹത്തെ പിന്തുണച്ച ഒരു വ്യക്തിയാണ് ഞാന്‍. ദിലീപ് കേസുമായി ബന്ധപ്പെട്ട ബാലചന്ദ്രകുമാറിനെ ശക്തമായി എതിര്‍ക്കുമ്പോഴും ഒരു കാരണവശാലും ബാലചന്ദ്രകുമാറിനെയോ എന്നോയോ സ്ത്രീ ആരോപണങ്ങളുടെ പേരില്‍ വേട്ടയാടരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍.

ബാലചന്ദ്രകുമാറിനെ എതിര്‍ക്കുമ്പോഴും പറയുകയാണ്, തന്റെ വാദങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. സ്വന്തം നിലപാടുകള്‍ പറയാന്‍ ഭാഷ ശുദ്ധിയോടെ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അതിജീവിച്ച് അദ്ദേഹം തിരിച്ച് വരണം. അദ്ദേഹത്തിന്റെ ക്രോസ് വിസ്താരവും നടത്തി അഗ്‌നിശുദ്ധിയോടെ ദിലീപ് തിരിച്ച് വരണം എന്നാണ് ഞങ്ങള്‍ ദിലീപ് അനുകൂലികള്‍ ആഗ്രഹിക്കുന്നത്.

ബാലചന്ദ്രകുമാറിന്റെ വാദങ്ങള്‍ കേള്‍ക്കാന്‍ കേരളത്തിന് താല്‍പര്യമുണ്ട്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തല്‍ എന്ന് പറഞ്ഞത് ഞങ്ങളെയൊക്കെ വളരെ ബുദ്ധിമുട്ടിച്ച കാര്യമാണ്. എന്ത് തന്നെയായാലും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അതിനെ ചോദ്യം ചെയ്ത് സത്യം പുറത്ത് കൊണ്ടുവരാനുള്ള അവകാശം രാമന്‍പിള്ള സാറിനും ഫിലിപ്പ് സാറിനുമുണ്ടെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, കേസിലെ പ്രധാന തെളിവുകള്‍ നശിപ്പിക്കുകയും പ്രധാന സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിക്കുകയും ചെയ്ത അഭിഭാഷകരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാതെ കേസ് പൂര്‍ണ്ണമാകില്ലെന്നാണ് അതിജീവിതയുടെ നിലപാട്. കേസുമായി ബന്ധപ്പെട്ട് നേരെൈത്ത്ര കംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം ഉള്‍പ്പടെ അതിജീവിത കോടതിയില്‍ ചൂണ്ടിക്കാട്ടിയേക്കും.

ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നേരത്തെ ബാര്‍ കൌണ്‍സിലിന് മുമ്പാകെയും അതിജീവിത പരാതിയുമായി മുന്നോട്ട് വന്നിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസില്‍ അഭിഭാഷകരുടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ദിലീപിന്റയും സഹോദരന്റേയുമെല്ലാം ഫോണുകളില്‍ നിന്ന് അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദ രേഖകള്‍ ലഭിച്ചതായാണ് പോലീസ് വ്യക്തമാക്കിയത്.

രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ചാണ് താന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞതെന്ന് വ്യക്തമാക്കി ഹാക്കര്‍ സായ് ശങ്കര്‍ രംഗത്തെത്തിയതും ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ പ്രധാന വെല്ലുവിളിയാണ്. ഫോണിലെ വിവരങ്ങള്‍ മായ്ക്കാന്‍ ഉപയോഗിച്ച തന്റെ ഐ മാക്ക് അടക്കമുള്ള ഉപകരണങ്ങള്‍ രാമന്‍പിള്ളയുടെ കൈവശമാണ് ഉള്ളതെന്നും ഇത് തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് സായി ശങ്കര്‍ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

More in News

Trending