
Movies
മാസ് ചിത്രം ആണോ എന്നൊന്നും തീരുമാനം ആയിട്ടില്ല. എന്തായാലും പണി നടക്കും; ശ്യാം പുഷ്കരൻ
മാസ് ചിത്രം ആണോ എന്നൊന്നും തീരുമാനം ആയിട്ടില്ല. എന്തായാലും പണി നടക്കും; ശ്യാം പുഷ്കരൻ

കഴിഞ്ഞ കുറച്ച് കാലങ്ങളായി ശ്യാം പുഷ്കരനും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന് ഒപ്പമുള്ള സിനിമ ഉടനുണ്ടാകുമെന്ന് ശ്യാം പുഷ്കരന്. തങ്കം സിനിമയുടെ വാര്‍ത്താ സമ്മേളനത്തിനിടെ ആയിടുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മാസ് ചിത്രം ആണോ എന്നൊന്നും തീരുമാനം ആയിട്ടില്ല. എന്തായാലും പണി നടക്കുമെന്നും ശ്യാം പറഞ്ഞു.
അതേസമം, ഷാരൂഖ് ഖാനെ നായകനാക്കി ശ്യാം പുഷ്കരന്റെ തിരക്കഥയില്‍ ഹിന്ദി സിനിമ വരുന്നുണ്ട്. ഷാരൂഖ് ഖാനെപ്പോലെ ഒരു വലിയ താരത്തെവച്ച് സിനിമ ചെയ്യണമെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം അതിനായി മാറ്റിവെക്കണം. അതിന്റെ സ്ക്രിപ്റ്റ് പൂര്‍ത്തിയായാല്‍ അദ്ദേഹത്തെ ഒന്നുകൂടി കാണണം. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ വളരെയധികം ശ്രദ്ധിക്കുന്നയാളാണ് അദ്ദേഹം ശ്യാം പുഷ്കരന് പറഞ്ഞിരുന്നു.
ജോജിക്ക് ശേഷം ശ്യാം പുഷ്കരന് തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം. ബിജു മേനോന്, വിനീത് ശ്രീനിവാസന്, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. സഹീദ് അരാഫത്ത് ആണ് സംവിധാനം. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, അന്തരിച്ച നടന് കൊച്ചു പ്രേമന് തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന് എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. രാജസ്ഥാനില്‍ ചിത്രീകരണം പുരോ?ഗമിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറില്‍ ഷിബു ബേബി ജോണ്‍ ആണ്.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര2. പലപ്പോഴും ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ നടന്ന അപകടങ്ങളെ കുറിച്ച് വാർത്തകൾ പുറത്തെത്താറുണ്ട്....
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. നടന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിക്കുകയും...
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ...