Malayalam
ശ്യാം പുഷ്കരന്‍ , ദിലീഷ് പോത്തന്‍ കൂട്ടുകെട്ടിലെ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍;ഒപ്പം പ്രണവ് മോഹന്‍ലാല്‍!
ശ്യാം പുഷ്കരന്‍ , ദിലീഷ് പോത്തന്‍ കൂട്ടുകെട്ടിലെ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍;ഒപ്പം പ്രണവ് മോഹന്‍ലാല്‍!
By
മലയാളത്തിൽ നല്ലൊരു ചിത്രം ഒരുക്കാൻ പോകുകയാണ്. മലയത്തിനു നല്ല സിനിമകൾ മാത്രം സമ്മാനിക്കുന്ന ഒരു കൂട്ടുകെട്ടിൽ പുതിയ ചിത്രം വരുന്നു .മലയാളത്തിലെ നടനും സംവിധായകനുമായ ദിലീഷ് പോത്തന്റെ അടുത്ത ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ നായകനാവുന്നു. മഹേഷിന്റെ പ്രതികാരം,തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ഒരുക്കുന്ന സിനിമയിലാണ് വിനീത് മുഖ്യ വേഷത്തില്‍ എത്തുന്നത്.മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ശ്യാം പുഷ്കരന്‍ തിരക്കഥയെഴുതി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. തങ്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തും. പ്രണവ് മോഹന്‍ലാലും ചിത്രത്തില്‍ ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങളും കേള്‍ക്കുന്നു.
ഇരുവരും ഒന്നിച്ച മഹേഷിന്‍റെ പ്രതികാരം സിനിമ മേഖലയില്‍ തന്നെ വലിയ രീതിയിലുള്ള വിപ്ലവങ്ങളാണ് സൃഷ്ടിച്ചത്. മഹേഷിന്‍റെ പ്രതികാരത്തിന് മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്കാരം ശ്യാം പുഷ്കരന്‍ സ്വന്തമാക്കിയിരുന്നു. ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ ക്രിയേറ്റീവ് ഡയറക്ടറായും ശ്യാം ഉണ്ടായിരുന്നു. ഫഹദ് ഫാസിലിനൊപ്പം ഇരുവരും നിര്‍മാണത്തില്‍ സാന്നിധ്യമറിയിച്ച കുമ്ബളങ്ങി നൈറ്റ്സും വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
നവംബറില്‍ പാലക്കാട് വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതെന്നും അറിയുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ വന്‍ വിജയത്തിന് ശേഷമാണ് വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ എത്തുന്ന മറ്റൊരു ചിത്രം കൂടി വരുന്നത്. തണ്ണീര്‍മത്തന് ശേഷം മനോഹരം എന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്.
vineeth sreenivasan and pranav mohanlal new movie