” രോമാഞ്ചം” റിലീസ് ഫെബ്രുവരി 3ന്

” രോമാഞ്ചം” റിലീസ് ഫെബ്രുവരി 3ന്
കാത്തിരിപ്പുകൾക്കൊടുവിൽ “രോമാഞ്ചം” ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു . ഫെബ്രുവരി മൂന്നിന് ചിത്രം തീയേറ്ററുകളിൽ എത്തും. പ്രതിസന്ധികൾ ഏറെ മറികടന്നാണ് ചിത്രം റിലീസിന് എത്തുന്നത്.
ജോണ്‍പോള്‍ ജോര്‍ജ്ജ് പ്രൊഡക്ഷന്സിന്റെയും ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെയും ബാനറിൽ ജോണ്‍പോള്‍ ജോര്‍ജ്ജും ഗിരീഷ് ഗംഗാധരനും നിര്‍മ്മിച്ച ചിത്രം ജിതുമാധവന് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സൗബിന്‍ഷാഹിര്‍, അര്ജുന് അശോകന്, ചെമ്പന്‍വിനോദ്, സജിന്‍ ഗോപു, എബിന് ബിനൊ, ജഗദീഷ്, അനന്തരാമന്, ജോമോന് ജോതിര്‍, അഫ്സല്, സിജുസണ്ണി, അസിംജമാല്‍, ശ്രീജിത് നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സുഷിന്‍ശ്യാം സംഗീതവും സനുതാഹിര് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. 2007-ല്‍ ബാംഗ്ലൂരില്‍ താമസിക്കുന്ന കുറച്ച് യുവാക്കളുടെ ജീവിതത്തിലൂടെ കടന്ന് പോകുന്ന ഹൊറര്‍-കോമഡി സിനിമയായാണ് രോമാഞ്ചം തിയേറ്ററിലെത്തുന്നത്. വിതരണം സെൻട്രൽ പിക്ചേഴ്സ് .
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികള്‍ സ്വന്തം കുടുംബാംഗത്തെപ്പോലെ കാണുന്ന താരമാണ് മല്ലിക സുകുമാരന്‍. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് മല്ലിക സുകുമാരന്‍. കുടുംബത്തിലെയും കരിയറിലെയും വിശേഷങ്ങളെല്ലാം പങ്കിട്ടുള്ള...
വർഷങ്ങൾക്ക് മുൻപ് നടൻ ദിലീപിനൊപ്പം പ്രവർത്തിച്ച സമയത്ത് ഉണ്ടായ സംഭവങ്ങളും അനുഭവങ്ങളും വെളിപ്പെടുത്തി പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ആയ സിദ്ധു പനക്കൽ....
പ്രേക്ഷകർക്കേറെ സുപരിചിതനാണ് സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ്. താരത്തിന്റെ രണ്ടാമത്തെ ചിത്രമായ ജെ.എസ്.കെ റിലീസിന് തയ്യാറെടുക്കുകയാണ്. മാത്രമല്ല ഏറെ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...