Connect with us

ഭൂനികുതി അടച്ചില്ല, ഐശ്വര്യ റായ്ക്ക് നോട്ടീസ് അയച്ച് സര്‍ക്കാര്‍; രണ്ടു ദിവസത്തിനുള്ളില്‍ പണം അടയ്ക്കാമെന്ന് നടി

News

ഭൂനികുതി അടച്ചില്ല, ഐശ്വര്യ റായ്ക്ക് നോട്ടീസ് അയച്ച് സര്‍ക്കാര്‍; രണ്ടു ദിവസത്തിനുള്ളില്‍ പണം അടയ്ക്കാമെന്ന് നടി

ഭൂനികുതി അടച്ചില്ല, ഐശ്വര്യ റായ്ക്ക് നോട്ടീസ് അയച്ച് സര്‍ക്കാര്‍; രണ്ടു ദിവസത്തിനുള്ളില്‍ പണം അടയ്ക്കാമെന്ന് നടി

ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് ഐശ്വര്യ റായ് ബച്ചന്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടിയ്ക്ക് നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതായാണ് വിവരം. ഭൂമിയുടെ നികുതി അടച്ചില്ലെന്ന് കാട്ടി മഹാരാഷ്ട്ര സര്‍ക്കാരാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്.

നാസിക്ക് നഗരത്തിനടുത്തുള്ള സിന്നാര്‍ ജില്ലയില്‍ താരത്തിന്റെ പേരിലുള്ള ഭൂമിയുടെ അഗ്രികള്‍ച്ചറല്‍ (എന്‍എ) നികുതി അടയ്ക്കാത്തതിനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഐശ്വര്യ റായിക്ക് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ചതോടെ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ നികുതി നല്‍കുമെന്ന് താരം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

2023 ജനുവരി 9 ലെ നോട്ടീസ് പ്രകാരം, സിന്നാര്‍ ജില്ലയിലെ ഭൂമിയുടെ നികുതിയായി ഐശ്വര്യ റായി ഇതുവരെ 21,960 രൂപ നല്‍കിയിട്ടില്ല. കുടിശ്ശിക എത്രയും പെട്ടെന്ന് അടിച്ച് തീര്‍ക്കാനാണ് നിര്‍ദേശം. പത്ത് ദിവസത്തിനുള്ളില്‍ തുക അടയ്ക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഒരു വര്‍ഷത്തേക്കാണ് കുടിശ്ശിക തുക.

അതേസമയം, ഐശ്വര്യ റായിക്ക് മാത്രമല്ല നോട്ടീസ് നല്‍കിയിരിക്കുന്നത്. ബോളിവുഡ് താരത്തിനൊപ്പം 1,200ലധികം കുടിശ്ശികക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 31ന് അവസാനിക്കുന്ന 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ നികുതികള്‍ പിരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Continue Reading
You may also like...

More in News

Trending

Recent

To Top