
Malayalam
കോടികള്‍ വാഗ്ദാനം ചെയ്തിട്ടും ബിഗ് ബോസിന്റെ ക്ഷണം നിരസിച്ചു; കാരണം തുറന്ന് പറഞ്ഞ് മമ്മൂട്ടി
കോടികള്‍ വാഗ്ദാനം ചെയ്തിട്ടും ബിഗ് ബോസിന്റെ ക്ഷണം നിരസിച്ചു; കാരണം തുറന്ന് പറഞ്ഞ് മമ്മൂട്ടി

നിരവധി കാഴ്ചക്കാരുള്ള റിലയാലിറ്റി ഷോയാണ് ബിഗ് ബോസ്. എല്ലാ ഭാഷയിലും അവിടുത്തെ സൂപ്പര്‍ താരങ്ങളാണ് ഹോസ്റ്റ് ആയി എത്തിയത്. മലയാളത്തില്‍ സാക്ഷാല്‍ മോഹലാല്‍ ആണ് ഹോസ്റ്റ്. നാല് സീസണുകളിലായി വളരെ മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ രസകരമായ സംഭവം എന്താണെന്ന് വെച്ചാല്‍ ബിഗ്ബോസിന്റെ ഹോസ്റ്റായി ആദ്യം ക്ഷണിച്ചത് മമ്മൂട്ടിയെ ആയിരുന്നു.
അന്ന് ഹോസ്റ്റാവാന് കോടികളാണ് മമ്മൂട്ടിക്ക് നല്കാന് തയ്യാറായിരുന്നത്. എന്നാല്‍ തനിക്ക് ഹോസ്റ്റാകാന് താത്പര്യമില്ലെന്ന് താരം തുറന്ന് പറഞ്ഞു. മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ;
കൊക്കകോളയുടെ പരസ്യത്തിന് കോടികളാണ് അവര്‍ എനിക്ക് വാഗ്ദാനം ചെയ്തത്. പക്ഷേ അന്ന് ഞാന്‍ അത് ഉപേക്ഷിച്ചു. അതിനെക്കാള്‍ വലിയ കോടികളാണ് ബിഗ്ഗ് ബോസിന് വേണ്ടി പറഞ്ഞത്. പക്ഷെ അത് ഉപേക്ഷിക്കാന്‍ പ്രത്യേകിച്ച് തിയറി ഒന്നും ഇല്ല.
നമ്മളെ കൊണ്ട് ആവില്ല എന്ന് വച്ചിട്ടാണ് വേണ്ട എന്ന് പറഞ്ഞത്. അത് എനിക്ക് ശരിയാവില്ല. വെറുതേ അവസാനം ശ്വാസം മുട്ടും നമ്മള്. അതുകൊണ്ടാണ്. വലിയ ഓഫറായിരുന്നു അതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 15 ദിവസത്തിനായി 18 കോടി രൂപയാണ് മോഹന്‍ലാല്‍ പ്രതിഫലം വാങ്ങുന്നതെന്നാണ് സ്ഥീരീകരിക്കാത്ത റിപ്പോര്‍ട്ട്. 100 ദിവസത്തെ ഷോയാണ് ബിഗ്ബോസ്. പക്ഷെ അതില്‍ 15 ദിവസം മാത്രമേ മോഹന്‍ലാല്‍ വരുന്നുള്ളു.
മമ്മൂട്ടിയുടെ പുഴു എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ സംവിധായികയാണ് റത്തീന പി ടി. ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ പുറത്തെത്തിയത്. എന്നാൽ ചിത്രത്തിന്റെ റിലീസിന് പിന്നാലെ കടുത്ത വിമർശനമാണ്...
ഒരിടവേളയ്ക്ക് ശേഷം കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ചില...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...