
Malayalam
ജീവിതത്തിൽ ഒന്നിച്ച് ജിസ്മയും വിമലും; വിവാഹ ചിത്രങ്ങൾ പുറത്ത്
ജീവിതത്തിൽ ഒന്നിച്ച് ജിസ്മയും വിമലും; വിവാഹ ചിത്രങ്ങൾ പുറത്ത്

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് ജിസ്മയും വിമലും. ഇരുവരും ഇപ്പോഴിതാ ജീവിതത്തിൽ ഒന്നിച്ചിരിക്കുകയാണ്. ഞായറാഴ്ചയായിരുന്നു ജിസ്മ- വിമൽ വിവാഹം. വിവാഹചിത്രങ്ങൾ ആരാധകർക്കായി ഷെയർ ചെയ്തിരിക്കുകയാണ്
തങ്ങൾ പ്രണയത്തിലാണെന്ന് അടുത്തിടെ ഇരുവരും പ്രഖ്യാപിച്ചിരുന്നു. സൂര്യ ടിവിയിൽ ആങ്കറിങ്ങിനായി എത്തിയപ്പോഴാണ് ആദ്യം കണ്ടതെന്നും പിന്നീട് ഒന്നിച്ച് ഷോ ചെയ്യാൻ തുടങ്ങിയതോടെ സൗഹൃദം വളരുകയായിരുന്നുവെന്നുമാണ് ഇരുവരും പറയുന്നത്. പ്രേമം എന്ന സിനിമയിലും വിമൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ, കരിക്കിന്റെ ഏറ്റവും പുതിയ വെബ് സീരീസായ സാമർഥ്യ ശാസ്ത്രത്തിലും വിമൽ അഭിനയിച്ചിരുന്നു.
ടെലിവിഷനിൽ അവതാരകരായി എത്തിയ ഇരുവരും യൂട്യൂബിലൂടെയാണ് കൂടുതൽ ശ്രദ്ധനേടുന്നത്. ജിസ്മ ആൻഡ് വിമൽ എന്ന യൂട്യൂബ് ചാനലിലൂടെ ഇവർ പങ്കുവയ്ക്കുന്ന വെബ് സീരീസുകൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ഉള്ളത്. . ജിസ്മ- വിമൽ ജോഡികളുടെ അടുത്തിടെ റിലീസ് ചെയ്ത ‘ആദ്യം ജോലി പിന്നെ കല്യാണം’ എന്ന വെബ് സീരീസും ഇരുവരുടെയും സതീഷ്, രേവതി എന്നീ കഥാപാത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...
മലയാള സിനിമാ ലോകത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...