Connect with us

കലയെ കാണാൻ ഓടി ചെന്നു,ചെന്ന വഴി കെട്ടിപിടിച്ചു ഒരുമ്മ തരുമൊ എന്നയിരുന്നു ചോദ്യം.. കെട്ടിപിടിച്ചു ഉമ്മ കൊടുത്തപ്പോൾ നെഞ്ച് വിങ്ങി; വേദനയോടെ സീമ ജി നായർ

Malayalam

അഭിനയത്തില്‍ മാത്രമല്ല സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സീമ ജി നായര്‍. അര്‍ബുദത്തോട് പൊരുതി വിടവാങ്ങിയ നന്ദു മഹാദേവയും ശരണ്യ ശശിയുമെല്ലാം സീമയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. വിഷമഘട്ടങ്ങളിലെല്ലാം ഇവര്‍ക്കൊപ്പം സീമയുമുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ഒരാൾ കൂടി വേദനയില്ലാത്ത ലോകായത്തേക്ക് യാത്ര ആയി എന്ന് പറയുകയാണ് സീമ. ശ്രീകലയുടെ വേർപാടിന്റെ വേദന പറഞ്ഞുകൊണ്ട് സീമ ജി നായർ എത്തിയത്

ശ്രീകല യാത്രയായി.. വേദനകൾ ഇല്ലാത്ത ലോകത്തേക്ക്.. ഡിസംബർ 28 നാണ് നന്ദുട്ടന്റെ (നന്ദു മഹാദേവ) അമ്മ വിളിച്ചിട്ട് ശ്രീകലയെ ശാസ്താംകോട്ടയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു, സീമയെ കാണാൻ ആഗ്രഹം ഉണ്ടെന്നു പറഞ്ഞത്.. വർക്കലയിലും കരുനാഗപ്പള്ളയിലും രണ്ട്‌ പ്രേഗ്രാം ഏറ്റിരുന്നു.. എന്നിട്ടും കലയെ കാണാൻ ഓടി ചെന്നു.. ചെന്ന വഴി കെട്ടിപിടിച്ചു ഒരുമ്മ തരുമൊ എന്നയിരുന്നു ചോദ്യം.. കെട്ടിപിടിച്ചു ഉമ്മ കൊടുത്തപ്പോൾ നെഞ്ച് വിങ്ങി..

പിന്നെ എന്റെ മൂക്കിലെ മുക്കുത്തിയുടെ കാര്യം ചോദിച്ചു എന്നിട്ടു എന്നോട് പറഞ്ഞു വെള്ള കല്ലിന്റെ ഒരു ചെറിയ മൂക്കുത്തി വേണമെന്ന്.. തീർച്ചയായും അതും മേടിച്ചോണ്ടു ചെല്ലാമെന്നു വാക്കും കൊടുത്തു.. ആ മൂക്കുത്തി വാങ്ങാതെ അവൾ പോയി വേദന ഇല്ലാത്ത ലോകത്തേക്ക്.. തിരിച്ചു ജീവിതത്തിലെക്കു വരും എന്ന് എനിക്കുറപ്പു നൽകിയതാണ്.. 15 ലോക പാലിയേറ്റീവ് ദിനം.. ആ ദിനത്തിൽ തന്നെ.. അനുഭവിച്ച വേദനകളൊക്കെ മതി, ഇനി ആരുടേയും സാന്ത്വന പരിചരണം നിനക്ക് വേണ്ട എന്ന് തീരുമാനിച്ചതാണോ ?? വിട, പ്രിയ സഹോദരി, വിട- എന്ന് പറഞ്ഞുകൊണ്ടാണ് സീമ പോസ്റ്റ് അവസാനിപ്പിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top