കുതിര സവാരിക്കിടെ ബോധം കെട്ട് വീണ് രണ്‍ദീപ് ഹൂഡ; വില്ലനായത് സവര്‍ക്കറാവാന്‍ കുറച്ച 22 കിലോ ഭാരം

മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളെ അമ്പരപ്പിക്കുന്ന നടനാണ് രണ്‍ദീപ് ഹൂഡ. കഥാപാത്രമാകാന്‍ എത്ര റിസ്കെടുക്കാനും രണ്‍ദീപ് തയാറാണ്. അടുത്തിടെ സ്വതന്ത്ര്യ വീര്‍ സവാര്ക്കറില് അഭിനയിക്കാനായി താരം 22 കിലോ ഭാരം കുറച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്‍ദീപ് ഹൂഡയെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരല്ല.
കുതിര ഓടിക്കുന്നതിനിടെ താരം ബോധം കെട്ട് വീണിരിക്കുകയാണ്. അപകടത്തില്‍ താരത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ശരീരഭാരം കുറച്ചതുമൂലമാണ് പരിക്ക് ഗുരുതരമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സവര്‍ക്കറാവാന്‍ 22 കിലോഭാരമാണ് രണ്‍ദീപ് ഹൂഡ കുറച്ചത്. ദിവസങ്ങള്‍ക്കു മുന്‍പാണ് താരം കുതിരപ്പുറത്ത് ബോധംകെട്ടുവീണത്.
ശരീരഭാരം കുറച്ചതിനാല്‍ അദ്ദേഹത്തിന്റെ കാല്‍മുട്ടിനു ചുറ്റും മസില് ഇല്ലാത്ത അവസ്ഥയിലാണ്. ഇതാണ് പരുക്ക് ഗുരുതരമാകാന്‍ കാരണമായത്. ഇടത് കാലിനനാണ് പരിക്കേറ്റത്. ശസ്ത്രക്രിയ ചെയ്യേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കോകിലാബെന്‍ ധിരുബായ് അംബാനി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
നിലവില്‍ ബെഡ് റെസ്റ്റ് നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. സല്മാന് ഖാന് നായകനായി എത്തിയ രാധെയുടെ ചിത്രീകരണത്തിനിടെ 2019ല്‍ രണ്‍ദീപിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് അദ്ദേഹം കാല്‍മുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...