
News
അജിത്തിനെയും വിജയിയെയും കടത്തിവെട്ടി ബാലയ്യ; ആദ്യ ദിവസത്തെ കളക്ഷന്‍ കേട്ടോ..!!
അജിത്തിനെയും വിജയിയെയും കടത്തിവെട്ടി ബാലയ്യ; ആദ്യ ദിവസത്തെ കളക്ഷന്‍ കേട്ടോ..!!
Published on

തെന്നിന്ത്യന്‍ സിനിമാപ്രേമികളെ ആവേശത്തിലാക്കിക്കൊണ്ട് നിരവധി സൂപ്പര്‍താര ചിത്രങ്ങളാണ് തിയേറ്ററില്‍ എത്തിയിരിക്കുന്നത്. അജിത്തിന്റെ തുനിവും വിജയുടെ വാരിസും ആഘോഷമായാണ് ആരാധകര്‍ സ്വീകരിച്ചത്. ആദ്യ ദിവസം മികച്ച കളക്ഷനും ഇരു ചിത്രങ്ങളും നേടിയിരുന്നു. എന്നാല്‍ അജിത്തിനേയും വിജയിനേയും കടത്തിവെട്ടി ബോക്സ് ഓഫിസില്‍ രാജാവായിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം ബാലയ്യ.
ഇന്നലെ തിയറ്ററുകളില്‍ എത്തിയ ബാലയ്യയുടെ വീര സിംഹം റെഡ്ഡിയാണ് ആദ്യ ദിവസം തന്നെ 50 കോടി ക്ലബ്ബില്‍ ഇടംനേടിയത്. ആഗോള കളക്ഷനില്‍ 54 കോടി രൂപയാണ് ചിത്രം വാരിയത്. സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് തന്നെയാണ് കലക്ഷന്‍ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന സിനിമയെന്ന റെക്കോര്‍ഡും വീര സിംഹ റെഡ്ഡി സ്വന്തമാക്കി.
ചിത്രത്തിന്റെ ഓള് ഇന്ത്യ കലക്ഷന്‍ 42 കോടിയാണ്. ആന്ധ്രപ്രദേശ്-തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും 38.7 കോടിയും കര്‍ണാടകയില്‍ നിന്നും 3.25 കോടിയും വാരി. ഓവര്‍സീസ് കലക്ഷന്‍ എട്ട് കോടിയും നേടുകയുണ്ടായി. ബാലയ്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാവുകയാണ് ചിത്രം.
പൊങ്കല്‍ റിലീസായാണ് തുനിവും വാരിസും തിയറ്ററില്‍ എത്തിയത്. എന്നാല്‍ ആദ്യ ദിനം ഇരു സിനിമകള്‍ക്കും 50 കോടി തൊടാനായില്ല. വാരിസ് 49 കോടിയും തുനിവ് 42 കോടിയും ആഗോള കലക്ഷന്‍ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. വാരിസ് തെലുങ്ക് പതിപ്പ് ഒരേ ദിവസം റിലീസ് ചെയ്യാതിരുന്നതും കലക്ഷനെ ബാധിച്ചു.
തെലുങ്ക് പതിപ്പ് ജനുവരി 14നാണ് റിലീസിനെത്തുന്നത്. രണ്ടാം ദിനവും മികച്ച കലക്ഷനാണ് രണ്ട് സിനിമകള്‍ക്കും ലഭിക്കുന്നത്. വാരിസ് കേരളത്തില്‍ നിന്നുള്ള കലക്ഷന്‍ പത്ത് കോടിയിലേക്ക് അടുക്കുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. നാല് കോടിയാണ് ചിത്രം ആദ്യദിനം കേരളത്തില്‍ നിന്നും വാരിയത്.
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....