
News
കെഎല്‍ രാഹുലും അഥിയ ഷെട്ടിയും വിവാഹിതരാകുന്നു
കെഎല്‍ രാഹുലും അഥിയ ഷെട്ടിയും വിവാഹിതരാകുന്നു
Published on

താരവിവാഹങ്ങള്‍ എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ബോളിവുഡിലാണ് കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്. വധുവിന്റേയും വരന്റേയും വസ്ത്രം മുതല്‍ തുടങ്ങും കഥകളും വിശേഷങ്ങളും. ബോളിവുഡില്‍ ഒരു പുതിയ വിവാഹം നടക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലും നടന് സുനില്‍ ഷെട്ടിയുടെ മകളും നടിയുമായ അഥിയ ഷെട്ടിയുമാണ് വധൂവരന്മാര്. ജനുവരി 23നാണ് വിവാഹം. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ചടങ്ങുകളാണ് നടക്കുക. സുനില്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസില്‍ വച്ചാണ് വിവാഹം.
അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുക്കുക. കൂടാതെ സിനിമയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കള്‍ക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കും. ജനുവരി 21ന് ചടങ്ങുകള്‍ ആരംഭിക്കുമെന്ന് സുനില്‍ ഷെട്ടിയുടെ കുടുംബത്തോടടുത്തുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
രാഹുലും അഥിയയും ഏറെ നാളായി പ്രണയത്തിലാണ്. ഒരു വര്‍ഷമേ ആയിട്ടുള്ളൂ ഇരുവരും പൊതുവിടങ്ങളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട്. ഇരുവരുടേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളുമുണ്ട്. ഇടയ്ക്ക് ഒരു പരസ്യ ക്യാമ്പെയിനിലും രാഹുലും അഥിയയും പങ്കെടുത്തിരുന്നു.
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....