ഷാരൂഖ് ചിത്രം പത്താനെ കുറിച്ചുള്ള വിവാദങ്ങള്‍ തുടരുകയാണ്. ചിത്രത്തില്‍ ദീപിക പദുകോണ്‍ കാവി ബിക്കിനി അണിഞ്ഞു കൊണ്ട് അഭിനിച്ച ബേശരം രംഗ് എന്ന ഗാനരംഗം പുറത്തുവന്നതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും തുടക്കം. രാജ്യമെമ്പാടുമുയര്‍ന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് ചില കട്ടുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. എങ്കിലും അങ്ങനെയും പ്രതിഷേധം അവസാനിച്ചില്ല.
ഇപ്പോഴിതാ ജനുവരി 25ന് തീയേറ്ററുകളിലെത്തുന്ന സിനിമയുടെ പ്രദര്‍ശനം തടയുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ബജ്രംഗ് ദള്‍. ബജ്രംഗ് ദളിന്റെ ഭീഷണിയ്ക്കെതിരെ ബോളിവുഡിലെ പലപ്രമുഖരും സോഷ്യല്‍മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇതുസംബന്ധിച്ച വിവാദനായകന്‍ കമാല്‍ ആര് ഖാന്റെ പ്രസ്താവനയാണ് വൈറലാകുന്നത്.
റിലീസിന് മുമ്പേ തന്നെ പത്താന് ഒരു വന്‍ദുരന്തമാണ്. പിന്നെ എന്തിനാണ് ബജ് രംഗ് ദള്‍ പ്രതിഷേധിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല, ഇവര്‍ക്ക് വിവരമില്ലേ എന്നാണ് കെ ആര്‍കെയുടെ ചോദ്യം.
2020ല്‍ തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് മൂലം ഇടയ്ക്ക് നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു. മൂംബൈ,ദുബായ്, സ്പെയിന്,ഇറ്റലി, ഫ്രാന്‍സ്,റഷ്യ, തുര്‍ക്കി എന്നിവടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ആദിത്യ ചോപ്ര നിര്‍മിക്കുന്ന ചിത്രം സിദ്ധാര്‍ഥ് ആനന്ദാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രം ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നാണ് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ പറയുന്നത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്കിയാലും ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ല. സിനിമയുടെ റിലീസിനെതിരെ സംഘം മാള്‍ നശിപ്പിക്കുകയും പോസ്റ്ററുകള്‍ നശിപ്പിക്കുകയും പ്രതിഷേധങ്ങള്‍ നടത്തി കോലം കത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ ഭീഷണി.
എന്നാന് ഈ നടപടിയെ പൂര്‍ണ്ണമായും അപലപിക്കുന്നതയും, ഈ രാജ്യം ഒരു ഭരണഘടന, ഒരു നിയമം, നടപ്പിലാക്കുന്ന ഏജന്‍സികള്‍ എന്നിവയ്ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും നിര്‍മ്മാതാവ് അശോക് പണ്ഡിറ്റ് ഇ ടൈംസിനോട് പറഞ്ഞു. ‘ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്.
അധികൃതരില്‍ നിന്ന് സിനിമ സെന്‍സര്‍ ചെയ്ത് അംഗീകാരം ലഭിച്ചു. അതില്‍ കൂടുതല്‍ ഒന്നും ആവശ്യമില്ല. സര്‍ക്കാര്‍ നല്കിയ നിയമപരമായി അനുമതിക്ക് ശേഷം സിനിമ റിലീസ് ചെയ്യേണ്ടത് ഒരു ചലച്ചിത്ര നിര്‍മ്മാതാവിന്റെ അവകാശമാണ്,’ അശേക് കൂട്ടിച്ചേര്‍ത്തു. സിനിമയുടെ റിലീസിനെതിരെ ഇനിയും എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കാനാണ് ബജ്റംഗ് ദളിനോടുള്ള നിര്‍ദ്ദേശം.
‘ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയില്‍ പോകാം, അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ കോടതികളുണ്ട്, ഇതിന് മുമ്പ് ‘പത്മാവത്’, ‘ഉഡ്താ പഞ്ചാബ്’ എന്നീ സിനിമകളില്‍ സംഭവിച്ചതും ഞങ്ങള്‍ കണ്ടതാണ്. ഇതൊരു സ്ഥിരം ശീലമായി മാറിയിരിക്കുകയാണ്,’ എന്നും അശേക് പറഞ്ഞു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...