ചിത്രീകരണം പുരോഗമിക്കുന്ന പുതിയ ചിത്രം പദ്മിനിയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായൊരു വീഡിയോ ഷെയർ ചെയ്ത് നടൻ കുഞ്ചാക്കോ ബോബൻ.
സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി’. പാലക്കാടാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഒരു ഊഞ്ഞാലിൽ ഇരുന്ന് ആടുന്ന ചാക്കോച്ചനെ വിരട്ടുന്ന ഒരു കുസൃതി പയ്യനെയാണ് വീഡിയോയിൽ കാണാനാവുക. ഊഞ്ഞാലിൽ നിന്നു മാറികൊടുത്തില്ലെങ്കിൽ അടി കിട്ടുമെന്നാണ് കുട്ടി പറയുന്നത്. കുഞ്ഞിന്റെ ഡയലോഗ് കേട്ട് ചിരിയോടെ അവനെയെടുത്ത് ലാളിക്കുന്ന ചാക്കോച്ചനെയും വീഡിയോയിൽ കാണാം.
“സ്ഫോടനാത്മകമായ അന്തരീക്ഷം ആയിരുന്നു സാർ. അടി എപ്പോ വേണേലും വീണേനെ,” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ ചിത്രങ്ങൾക്കു ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി’. അപർണ്ണ ബാലമുരളിയാണ് നായിക.കുഞ്ഞിരാമായണം, ദി പ്രീസ്റ്റ് പോലെയുള്ള ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ് ആണ് പദ്മിനിയുടെ തിരകഥാകൃത്ത്. പദ്മിനി എന്ന് പേരുള്ള ടൈറ്റിൽ കഥാപാത്രത്തെയാണ് ചാക്കോച്ചൻ അവതരിപ്പിക്കുന്നത്.
ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കൽക്കി,എബി തുടങ്ങിയ സിനിമകൾ ഒരുക്കിയതും ലിറ്റിൽ ബിഗ് ഫിലിംസ് ആയിരുന്നു. സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും നിർമ്മിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം ശ്രീരാജ് രവീന്ദ്രനാണ്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധായകൻ.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...