
News
മൂന്ന് തവണ ബലാത്സംഗം ചെയ്തു; ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും പീഡന പരാതി
മൂന്ന് തവണ ബലാത്സംഗം ചെയ്തു; ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും പീഡന പരാതി
Published on

നടൻ ഗോവിന്ദൻ കുട്ടിയ്ക്ക് എതിരെ വീണ്ടും കേസെടുത്ത് പോലീസ് . വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നു കാണിച്ച് യുവതി നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. 2021-ലും കഴിഞ്ഞ വർഷവുമായി മൂന്ന് തവണ ഗോവിന്ദൻ കുട്ടി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
കഴിഞ്ഞമാസം നടിയും മോഡലുമായ മറ്റൊരു യുവതിയും ഗോവിന്ദന്‍കുട്ടിക്കെതിരെ പീഡന പരാതി നല്‍കിയിരുന്നു. വിവാഹ വാഗ്ദാനം നല്കി എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ വില്ലയിലും കാറിലുംവച്ച് പലതവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
യൂട്യൂബ് ചാനലിലേക്ക് ടോക് ഷോ ചെയ്യാന്‍ പോയപ്പോഴാണ് പ്രതിയെ പരാതിക്കാരി പരിചയപ്പെട്ടതും ഇതിന് പിന്നാലെ ് വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും അവര്‍ നല്കിയ പരാതിയിലുണ്ട്.
അതിനുശേഷം വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇയാള്‍ മര്‍ദിച്ചെന്നും പറയുന്നുണ്ട്. നവംബര്‍ ഇരുപത്തിനാലിനായിരുന്നു ഇത് സംബന്ധിച്ച് നടി നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്.
2022 മെയ് 14 ന്എറണാകുളം പോണോത്ത് റോഡിലുള്ള പ്ലാറ്റിൽ വെച്ചാണ് ആദ്യം ബലാത്സഗം ചെയ്തെന്ന് യുവതി പറയുന്നു. പിന്നീട് പല ഘട്ടങ്ങളിൽ പല സ്ഥലത്ത് കൊണ്ടുപോയി പീഡനം തുടർന്നു. എന്നാൽ വിവാഹക്കാര്യം ചോദിച്ചതോടെ ഗോവിന്ദൻ കുട്ടി തന്നെ മർദ്ദിക്കാൻ തുടങ്ങിയെന്നും പീഡന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
പ്രശ്നം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് യുവതി പറഞ്ഞതോടെ ഗോവിന്ദൻ കുട്ടി തന്നെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നും സിനിമ മേഖലയിലെ ഉന്നതരെ അടക്കം സമീപിച്ചെന്നും ആരോപണമുണ്ട്. ഗോവിന്ദൻ കുട്ടി ഫോണിൽ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ സംഭാഷണവും യുവതി പുറത്ത് വിട്ടു.
എറണാകുളം നോർത്ത് പോലീസ് നവംബർ 26 നാണ് ഗോവിന്ദൻ കുട്ടിയ്ക്കെതിരെ കേസ് എടുത്ത്. പിന്നീട് നടന് എറണാകുളം സെഷനസ് കോടതി മുൻകൂർ ജാമ്യ അനുവദിച്ചിരുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലാത്തതാണ് പ്രതിയ്ക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ ഇടായാക്കിയതെന്നും ആരോപണമുണ്ട്. മുൻകൂർജാമ്യ വ്യവസ്ഥ ലംഘിച്ച് തന്നെ നിരന്തരം നടൻ ഭീഷണിപ്പെടുത്തുകയാണെന്നാണ് യുവതിയുടെ പരാതി. ഈ സാഹചര്യത്തിൽ നീതി തേടി താൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, ഗോവിന്ദൻ കുട്ടിയുടെ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതി വരെ പോകാനും തയ്യാറാകുമെന്നും യുവതി വ്യക്തമാക്കുന്നു.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...