‘വിജയ് സാറെന്ന് പറഞ്ഞാൽ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് എനിക്ക് നുണ പറയാനൊന്നും അറിയില്ല ; രശ്മിക മന്ദാന
Published on

തെന്നിന്ത്യയിൽ ഏറ്റവും അധികം ഫാൻസ് ഉള്ള നടിയാണ് രശ്മിക മന്ദാന. ഒപ്പം താരത്തിന് നേരെ നിരവധി ട്രോളുകളും ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ വിജയ്‌യോടുള്ള തന്റെ ആരാധനയെ കുറിച്ച് സംസാരിച്ച് നടി രശ്‌മിക മന്ദാന. എവിടെ ചെന്നാലും ഇഷ്ട നടനോ ക്രഷ് ആരാണെന്നോ ചോദിച്ചാൽ വിജയ് എന്നാണ് തന്റെ മറുപടിയെന്നും നടി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ‘വാരിസി’ന്റെ ഓഡിയോ ലോഞ്ച് പരിപാടിയിലാണ് രശ്‌മിക ഈക്കാര്യം പറഞ്ഞത്.’വിജയ് സാറെന്ന് പറഞ്ഞാൽ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. അത് എല്ലായിടത്തും ഞാൻ പോയി പറഞ്ഞിട്ടുണ്ട്. എനിക്ക് നുണ പറയാനൊന്നും അറിയില്ല. എവിടെ ചെന്നാലും ഇഷ്ട നടനോ ക്രഷ് ആരാണെന്നോ ചോദിച്ചാൽ വിജയ് സാറെന്ന് ഞാൻ പറയും.
‘വാരിസ്’ അനൗണ്‍സ് ചെയ്തപ്പോൾ തന്നെ ഈ സിനിമ ചെയ്യാൻ പറ്റുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എന്നാൽ എനിക്ക് വിജയ് സാറിനെ കാണണം, അത്രേയേയുള്ളു. ഞാൻ ശല്യപെടുത്തുകയൊന്നുമില്ല ഒരു സൈഡിൽ ഇരുന്ന് കണ്ടിട്ട് പൊക്കോളാം എന്നാണ് വംശി സാറിനോട് പറഞ്ഞത്.
പക്ഷെ ഇങ്ങനെയൊരു അവസരം എനിക്ക് തന്നതിന് വംശി സാറിനോട് നന്ദി പറയുന്നു.സിനിമയുടെ പൂജക്കിടയിൽ വിജയ് സാറിനോട് സംസാരിക്കാൻ വളരെയധികം തയാറെടുപ്പോടെയാണ് പോയത്. സാറിന്റെ അടുത്ത് പോയി എങ്ങനെയിരിക്കുന്നു എന്നൊക്കെ ചോദിച്ചപ്പോൾ എന്തൊരു ക്യൂട്ട് ആയിരുന്നു. ഷൂട്ടിംഗ് ടൈമിൽ മുഴുവൻ ഞാൻ സാറിനെ ശല്യം ചെയ്യുകയായിരുന്നു. സാറിനെ നോക്കികൊണ്ടിരിക്കുകയിരുന്നു’, രശ്‌മിക പറഞ്ഞു.
വിജയ് ചിത്രം ‘വാരിസി’ന് വേണ്ടി വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ജനുവരി 12ന് പൊങ്കൽ റിലീസായിട്ടാണ് ചിത്രം എത്തുന്നത്. വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നായിരിക്കും ചിത്രത്തിന്റെ നിർമ്മാണം. രശ്‌മിക മന്ദാനയാണ് നായിക. പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...