
News
‘ദളപതി 67’ല്‍ വിജയുടെ വില്ലനാകാന്‍ അര്ജുന് വാങ്ങുന്നത് കോടികള്‍…; പുതിയ റിപ്പോര്‍ട്ടുകള്‍
‘ദളപതി 67’ല്‍ വിജയുടെ വില്ലനാകാന്‍ അര്ജുന് വാങ്ങുന്നത് കോടികള്‍…; പുതിയ റിപ്പോര്‍ട്ടുകള്‍
Published on

വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദളപതി 67’. ഔദ്യോഗിക പ്രഖ്യാപനം നടന്നില്ലെങ്കിലും വന്‍ പ്രതീക്ഷയിലാണ് ആരാധകര്‍. താല്‍ക്കാലികമായാണ് ചിത്രത്തിന് ‘ദളപതി 67’ എന്ന് പേരിട്ടിരിക്കുന്നത്. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം.
ഇപ്പോഴിതാ ‘ദളപതി 67’നെ കുറിച്ച് ലോകേഷ് തന്നെ പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആക്ഷന്‍ കിംഗ് അര്ജുന് ‘ദളപതി 67’ ല്‍ വില്ലനായി അഭിനയിക്കുന്നുവെന്ന് നേരത്തെ ചര്‍ച്ചയായ വിഷയമാണ്. വിജയ്ക്കൊപ്പമുള്ള അര്‍ജുന്റെ ആദ്യ ചിത്രമാണ് ഇത്. ഈ ലോകേഷ് കനകരാജ് ചിത്രത്തിലെ അഭിനയത്തിന് 5 കോടിയോളം രൂപ പ്രതിഫലം അര്ജുന് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ലോകേഷ് കനകരാജും വിജയിയും ആദ്യമായി ഒന്നിച്ച ചിത്രം ‘മാസ്റ്റര്‍’ ആയിരുന്നു. ‘മാസ്റ്റര്‍’ വിജയിയുടെയും തന്റേയും 5050 ശതമാനം സിനിമ ആണെന്നായിരുന്നു ലോകേഷ് കനകരാജ് അന്ന് പറഞ്ഞത്. എന്നാല്‍ ‘ദളപതി 67’ നൂറ് ശതമാനവും തന്റെ ചിത്രമായിരിക്കുമെന്നാണ് ലോകേഷ് കനകരാജ് അടുത്തിടെ പറഞ്ഞിരുന്നു. ഗലാട്ടയുടെ പരിപാടിയിലാണ് ലോകേഷ് കനകരാജ് ഇക്കാര്യം പറഞ്ഞത്.
ഒരു ഗാംഗ്സ്റ്റര് ഡ്രാമയായിരിക്കും വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. ജനുവരി പകുതിയോടെ ‘ദളപതി 67’ന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലായിരുന്നു കുറേനാളായി ലോകേഷ് കനകരാജ്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
മോഹൻലാൽ – തരുൺ മൂർത്തി ചിത്രമായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയ്നിലിരുന്ന് കണ്ടയാൾ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ...
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ അനീഷ് അലി പിടിയിൽ. നേമം സ്വദേശിയായ അനീഷിനെ നെയ്യാറ്റിൻകരയിൽ വെച്ചാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ്...
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...