
News
രഹസ്യവിവാഹം ശരിവെച്ച് സംവിധായകന് ബാലാജി മോഹന്‍; ധന്യ ബാലകൃഷ്ണനുമായുള്ള വിവാഹം കഴിഞ്ഞത് ജനുവരിയില്‍
രഹസ്യവിവാഹം ശരിവെച്ച് സംവിധായകന് ബാലാജി മോഹന്‍; ധന്യ ബാലകൃഷ്ണനുമായുള്ള വിവാഹം കഴിഞ്ഞത് ജനുവരിയില്‍
Published on

കുറച്ച് നാളുകള്‍ക്ക് മുമ്പ് സംവിധായകന് ബാലാജി മോഹനും ധന്യബാലകൃഷ്ണനും രഹസ്യമായി വിവാഹം ചെയ്തുവെന്ന് ടെലിവിഷന്‍ താരം കല്‍പിക ഗണേഷ് ഒരു അഭിമുഖത്തിനിടെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഈ വിവരം ശരിവെച്ച് എത്തിയിരിക്കുകയാണ് ബാലാജി. ബാലാജി മോഹന്റെ രണ്ടാം വിവാഹമാണിത്.
തന്റെ ഭാര്യയെ ബാലാജി നിയന്ത്രിക്കുകയാണെന്നും സിനിമാ പ്രൊമോഷനുകള്‍ പോലും വിലക്കുകയാണെന്നും കല്‍പിക ആരോപിച്ചിരുന്നു. കല്‍പികയുടെ ആരോപണങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയില്‍ അപകീര്‍ത്തിപ്പെടുത്തലിന് എതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് ബാലാജി മോഹന്‍.
താനും ധന്യ ബാലകൃഷ്ണനും ജനുവരി 23 മുതല്‍ വിവാഹിതരാണെന്ന് ബാലാജിയുടെ ഹര്‍ജിയില്‍ പറയുന്നു. വെബ് സീരീസുകളില്‍ അഭിനയിക്കുന്ന കല്‍പിക ഗണേഷ് എന്ന നടി തങ്ങളുടെ വിവാഹത്തെക്കുറിച്ച് അപകീര്‍ത്തികരമായി സംസാരിക്കുകയും അത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
കേസ് പരിഗണിച്ച് ജഡ്ജി ഇരുവരുടെയും കേസ് ജനുവരി 20ന് പരിഗണനയിലേക്ക് മാറ്റി വയ്ക്കുകയും അപകീര്‍ത്തികരമായ പ്രചാരണത്തില്‍ നിന്നും കല്‍പിക ഗണേഷിനെ വിലക്കുകയും ചെയ്തു. കാതലില്‍ സൊതപ്പത് എപ്പടി, മാരി, മാരി 2 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ബാലാജി മോഹന്‍. ഏഴാം അറിവ്, രാജാ റാണി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ധന്യ ബാലകൃഷ്ണന്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...