Connect with us

പ്രളയ കേരളത്തിനും കീര്‍ത്തിയുടെ കൈത്താങ്ങ്

Malayalam Breaking News

പ്രളയ കേരളത്തിനും കീര്‍ത്തിയുടെ കൈത്താങ്ങ്

പ്രളയ കേരളത്തിനും കീര്‍ത്തിയുടെ കൈത്താങ്ങ്

പ്രളയ കേരളത്തിനും കീര്‍ത്തിയുടെ കൈത്താങ്ങ്

സിനിമാ സെറ്റില്‍ സ്വര്‍ണ്ണ നാണയം കൊടുത്ത് അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ച കീര്‍ത്തി സുരേഷ് പ്രളയ കേരളത്തിനു കൈത്താങ്ങായി. വിശാല്‍ നായകനായെത്തുന്ന സണ്ടകോഴി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ ദിനമാണ് കീര്‍്ത്തി സുരേഷ് സംവിധായകനും നായകനും ഉള്‍പ്പെടെ സെറ്റിലെ 150 പേര്‍ക്ക് ഒരു ഗ്രാം ഗോള്‍ഡ് കോയില്‍ സമ്മാനമായി നല്‍കിയത്.

ഇപ്പോഴിതാ പ്രളയക്കെടുതിയല്‍ പെട്ടവര്‍ക്കും കീര്‍ത്തി സുരേഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിേലയ്ക്ക് 10 ലക്ഷം രൂപയാണ് കീര്‍ത്തി സംഭാവന നല്‍കിയത്. ഇത് കൂടാതെ കീര്‍ത്തി ദുരിതാശ്വാസ ക്യാംപുകളിലേയ്ക്കുള്ള ആവശ്യ വസ്തുക്കള്‍ക്കായി അഞ്ച് ലക്ഷം രൂപയും കീര്‍ത്തി നല്‍കി. കൂടാതെ തിരുവനന്തപുരത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കിടയില്‍ എല്ലാ സഹായവുമായും കീര്‍ത്തി ഒപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച് വേണ്ട സഹായങ്ങള്‍ ചെയ്യുകയാണ് കീര്‍ത്തി.


തിരുവനന്തപുരം സംസ്‌കൃത കോളജില്‍ നിന്ന് കീര്‍ത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വിഡിയോയില്‍ ക്യാംപിലേയ്ക്കുള്ള ആവശ്യമുള്ള കാര്യങ്ങളും പങ്കുവച്ചിരുന്നു. മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ സജീവമായി ദുരിതാശ്വാസ ക്യാംപുകളിലുണ്ട്.

Keerthi Suresh donates to Kerala flood

More in Malayalam Breaking News

Trending

Recent

To Top