
Actress
ഓര്‍മ്മചിത്രങ്ങള്‍ പങ്കുവെച്ച് നടി ആലിയ ഭട്ട്
ഓര്‍മ്മചിത്രങ്ങള്‍ പങ്കുവെച്ച് നടി ആലിയ ഭട്ട്
Published on

2022- ലെ പുറത്തുവിടാത്ത തന്റെ ഓര്‍മ്മചിത്രങ്ങള്‍ പങ്കുവെച്ച് നടി ആലിയ ഭട്ട്. ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത റീല്‍ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ആലിയ പങ്കുവച്ചത്.
തന്റെ ഹല്‍ദി ചടങ്ങിലെ ചിത്രം മുതല്‍ ഗര്‍ഭകാലത്തെ ചിത്രം വരെ ആലിയ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘എന്റെ ഹല്‍ദി ഹെയര്‍’ എന്നാണ് ചിത്രത്തിന് താഴെ താരം കുറിച്ചത്. വിവാഹ വസ്ത്രം ആദ്യമായി ട്രെയല്‍ ചെയ്തതിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. കൂടാതെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രവും പൂള് ചിത്രങ്ങളുമൊക്കെ ആലിയയുടെ റീല്‍ വീഡിയോയില്‍ കാണാം.
അടുത്തിടെയാണ് ആലിയ- രണ്‍ബീര്‍ താരദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറന്നത്. ‘റാഹ’ എന്നാണ് മകളുടെ പേര്. ആലിയയുടെ തൊട്ടടുത്ത് രണ്‍ബീര്‍ കപൂര്‍ മകളെ എടുത്തുകൊണ്ട് നില്ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ആലിയ മകളുടെ പേര് വെളിപ്പെടുത്തിയത്. കുഞ്ഞിന്റെ മുത്തശ്ശിയാണ് പേര് നിര്‍ദ്ദേശിച്ചതെന്നും ആലിയ പോസ്റ്റില്‍ കുറിച്ചു. പേരുപോലെ തന്നെ മകളെ ആദ്യമായി കയ്യിലേന്തിയപ്പോൾ ഈ വികാരങ്ങളെല്ലാം അനുഭവപ്പെട്ടുവെന്നും ജീവിതം ഇപ്പോൾ ആരംഭിച്ചതേയുള്ളു എന്ന തോന്നലാണ് അനുഭവപ്പെടുന്നതെന്നും ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഈ വര്‍ഷം ഏപ്രില്‍ പതിനാലിനായിരുന്നു ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹം. ജൂണിലാണ് താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ആലിയ പരസ്യമായി പങ്കുവച്ചത്. നവംബറിലാണ് താരദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നടി ഗ്രേസ് ആന്റണി. ‘രാത്രി ശുഭരാത്രി’ എന്ന ഗാനം മാത്രം മതി...
മലയാള സിനിമാ ലോകത്ത് ഇന്നും തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. നടി ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...