
News
വാര്‍ത്തകള്‍ വെറും അസംബന്ധം; പ്രഭാസുമായി പുതിയ ചിത്രത്തിനില്ലെന്ന് ‘പുഷ്പ’ നിര്‍മ്മാതാവ് സുകുമാര്‍
വാര്‍ത്തകള്‍ വെറും അസംബന്ധം; പ്രഭാസുമായി പുതിയ ചിത്രത്തിനില്ലെന്ന് ‘പുഷ്പ’ നിര്‍മ്മാതാവ് സുകുമാര്‍

പ്രഭാസും പാന്‍ഇന്ത്യന്‍ ചിത്രമായ ‘പുഷ്പ’ നിര്‍മ്മാതാവ് സുകുമാറുമായി ഒരു പുതിയ ചിത്രത്തിനായി കൈകോര്‍ക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ജനപ്രിയ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാള്‍ ഈ ഉയര്‍ന്ന ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ നിര്‍മ്മിക്കാന്‍ പോകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇതു സംബന്ധിച്ച് വന്ന വാര്‍ത്ത വെറും കിംവദന്തി മാത്രമാണെന്ന് നിര്‍മ്മാതാവ് പറഞ്ഞു.
പ്രിയപ്പെട്ട നായകന് സുകുമാറിനെ പോലൊരു ക്രിയേറ്റീവ് സംവിധായകനൊപ്പം പ്രവര്‍ത്തിക്കുമെന്ന വാര്‍ത്ത കേട്ട് പ്രഭാസ് ആരാധകര്‍ കൂടുതല്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിക്കുന്നില്ലെന്ന് നിര്‍മ്മാതാവ് അഭിഷേക് വ്യക്തമാക്കി.
ഇത്തരമൊരു വമ്പന്‍ പ്രോജക്ടിന്റെ പ്രഖ്യാപനം ഉണ്ടായാല്‍, നിര്‍മ്മാതാവില്‍ നിന്ന് തന്നെ അത് നേരിട്ട് അറിയുമെന്ന് അവര്‍ പറഞ്ഞു. കാശ്മീരി ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചതിന് ശേഷം, അഭിഷേക് അഗര്‍വാള്‍ സിനിമാ സര്‍ക്കിളുകളില്‍ ഒരു ജനപ്രിയ നാമമായി മാറിയിരുന്നു.
എന്നാല്‍ വരും ദിവസങ്ങളില്‍ ഇവരുടേതായി കൂടുതല്‍ വമ്പന്‍ ബജറ്റ് സംരംഭങ്ങള്‍ പ്രഖ്യാപിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അപ്പോള്‍ എന്തെല്ലാം പദ്ധതികളാണ് ഇവര്‍ അവതരിപ്പിക്കാന്‍ പോകുന്നത് എന്ന് കണ്ടറിയുക തന്നെ വേണം.
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....