
Actor
സുരേഷ് ഗോപിയുടേ അതേ ശബ്ദം; വൈറൽ താരം ഇവിടെയുണ്ട്, ആള് ചില്ലറക്കാരനല്ല, ജോലിയിലും സുരേഷ് ഗോപി ടച്ച്
സുരേഷ് ഗോപിയുടേ അതേ ശബ്ദം; വൈറൽ താരം ഇവിടെയുണ്ട്, ആള് ചില്ലറക്കാരനല്ല, ജോലിയിലും സുരേഷ് ഗോപി ടച്ച്

സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ‘സുരേഷ് ഗോപി’ വൈറലാവുന്നു. നടൻ സുരേഷ് ഗോപിയുടെ അതേ ശബദ്മുള്ള യുവാവ് ആണ് ശ്രദ്ധ നേടുന്നത്. ‘നാലാം മുറ’ എന്ന സിനിമ റിലീസ് ചെയ്ത തിയേറ്ററില്‍ സിനിമയെക്കുറിച്ചുള്ള പ്രതികരണ വീഡിയോയിലാണ് ഈ വ്യക്തി പ്രത്യക്ഷപ്പെട്ടത്. ശബ്ദം മാത്രമല്ല, സുരേഷ് ഗോപിയുടെ അഭിപ്രായങ്ങളിലെ അതേ ചടുലതയും ഇദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്.
ഇതോടെ ഇദ്ദേഹം സിനിമാ നടനാണോ എന്നായിരുന്നു വീഡിയോ കണ്ട പല ആളുകളുടെയും സംശയം. സിനിമാ നടനല്ലെങ്കിലും യുവാവിന്റെ ജോലിയിലുണ്ട് ഒരു സുരേഷ് ഗോപി ടച്ച്.
അബ്ദുല്‍ ബാസിത് ആണ് ഈ ശബ്ദത്തിനുടമ. എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫിസറാണ് ബാസിത്. പാലക്കാട് സ്വദേശിയായ അബ്ദുല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്കൂള്‍ വിദ്യാര്‍ഥികളിലും മറ്റും ലഹരിവിരുദ്ധ അവബോധം വളര്‍ത്തുന്ന പ്രചരണങ്ങളുടെ മുന്നിലുണ്ട് ബാസിത്.
ബാസിതിന്റെ ലഹരിക്കെതിരെയുള്ള ക്ലാസുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വിശേഷങ്ങള്‍ അറിഞ്ഞ് സാക്ഷാല്‍ സുരേഷ് ഗോപിയും ബാസിത്തിനെ നേരിട്ട് കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. .സിനിമയുടെ പ്രതികരണം ആരാഞ്ഞെത്തിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ലഹരിക്കെതിരെയാണ് ബാസിത് സംസാരിച്ചത്. ‘ഈ കാലഘട്ടത്തിനു വേണ്ടിയുള്ള ഒരു സന്ദേശം അതിലുണ്ട്. ഡ്രഗ് മാഫിയക്കെതിരെയുള്ള ശക്തമായ പോരാട്ടം യുവതലമുറയില്‍ എത്തിക്കണമെങ്കില്‍ മാധ്യമങ്ങളുടെ പങ്കു വേണം’ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിൻ പോളി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ബെൻസ് എന്ന തമിഴ് ചിത്രമാണ്...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് മധു. മലയാള സിനിമയുടെ കാരണവർ എന്ന് തന്നെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ നടൻ ജയനെ...
എന്റെ മരണശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യും, സമ്മതപത്രത്തിൽ ഒപ്പിട്ട് തരാം; ജയറാം മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്...
മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....