Connect with us

ഒരു ദിവസം മമ്മൂട്ടി എന്നെ കാരവാനിലേക്ക് വിളിച്ചു, താനെന്ന് മുതലാടോ എന്നെ നിങ്ങൾ എന്ന് സംബോധന ചെയ്ത് തുടങ്ങിയതെന്ന് അദ്ദേഹം ചോദിച്ചു; മമ്മൂട്ടിയെ കുറിച്ച് ടിജി രവി

Actor

മമ്മൂട്ടിയെക്കുറിച്ച് നടൻ ടിജി രവി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടിജി രവിയുടെ തുറന്ന് പറച്ചിൽ

‘ദ പ്രീസ്റ്റിൽ ഞാൻ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു. മമ്മൂട്ടിയുടെ കൂടെ പല ആൾക്കാരും ഉണ്ടാവും. ഞാൻ ചെന്നപ്പോൾ മമ്മൂട്ടി വാ ഇരിക്കെടോ എന്ന് പറഞ്ഞു. ഒരു ദിവസം മമ്മൂട്ടി എന്നെ കാരവാനിലേക്ക് വിളിച്ചു. ചെന്ന ഉടനെ ചോദിച്ചു താനെന്ന് മുതലാടോ എന്നെ നിങ്ങൾ എന്ന് സംബോധന ചെയ്ത് തുടങ്ങിയതെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഞാൻ സിനിമയിൽ നിന്ന് വിട്ട് പോവുന്നതിന് മുമ്പ് കുറേക്കാലം ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, എടോ താൻ‌ എന്നൊക്കെ സംസാരിക്കാറുണ്ട്’ ‘ഇന്ന് ഞാൻ നില്‌ക്കുന്ന സ്ഥിതിയിൽ നിങ്ങൾ എന്നേക്കാൾ വളരെ മുകളിലാണ്. ജനങ്ങളുടെ മുന്നിൽ പ്രത്യേകിച്ചും. അവരൊക്കെ നിൽക്കുമ്പോൾ നിങ്ങളെ എടോ താൻ എന്നൊക്കെ വിളിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ വിളിക്കാത്തത്.

അപ്പോള്‍ മമ്മൂട്ടിയൊന്ന് ചിരിച്ചു. എനിക്കത് വലിയ പാഠം ആയിരുന്നു. അ​ദ്ദേഹം അത് ചോദിക്കണമെങ്കിൽ നേരത്തെയുണ്ടായിരുന്ന സൗഹൃദത്തിൽ നിന്നും എന്തെങ്കിലും മാറ്റം വന്നോ എന്ന് പുള്ളിക്ക് തോന്നിയിട്ടുണ്ടാവാം. ഈ ചോദ്യത്തോടെ അദ്ദേഹത്തോടുള്ള സൗഹൃദം എനിക്ക് കൂടിയെന്നും ടിജി രവി പറയുന്നു.

More in Actor

Trending

Recent

To Top