
News
തുനിഷ ശര്‍മ്മയുടെ ആത്മഹത്യ ലൗ ജിഹാദ്?; ആരോപണവുമായി ബിജെപി എംഎല്‍എ
തുനിഷ ശര്‍മ്മയുടെ ആത്മഹത്യ ലൗ ജിഹാദ്?; ആരോപണവുമായി ബിജെപി എംഎല്‍എ
Published on

കഴിഞ്ഞ ദിവസമായിരുന്നു ഷൂട്ടിംഗ് സെറ്റില്‍ പ്രശസ്ത തുനിഷ ശര്‍മ്മയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ സംഭവം ലൗ ജിഹാദാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംഎല്‍എ രാം കദം. കേസ് സമഗ്രമായി അന്വേഷിക്കും, എല്ലാ വശങ്ങളും പരിശോധിക്കും, കുറ്റവാളികളെ വെറുതെ വിടില്ലെന്നും തുനിഷ ശര്‍മ്മയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്നും രാം കദം പറഞ്ഞു.
‘ആത്മഹത്യയ്ക്ക് കാരണം എന്തായിരുന്നു? ഇതില്‍ ലൗ ജിഹാദ് ഉണ്ടോ? അതോ മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ? അന്വേഷണത്തില്‍ സത്യം പുറത്തുവരും. പക്ഷേ തുനിഷ ശര്‍മ്മയുടെ കുടുംബത്തിന് 100 ശതമാനം നീതി ലഭിക്കും. ഇത് ലൗ ജിഹാദാണെങ്കില്‍. അതിന് പിന്നില്‍ ഏതൊക്കെ സംഘടനകളാണെന്നും ഗൂഢാലോചന നടത്തിയവര്‍ ആരാണെന്നും പോലീസ് അന്വേഷിക്കുമെന്നും രാം കദം കൂട്ടിച്ചേര്‍ത്തു.
‘അലി ബാബ: ദസ്താന്ഇകാബൂള്’ എന്ന ടിവി ഷോയിലെ സഹനടിയായ ഷീസന് മുഹമ്മദ് ഖാനെ തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും 15 ദിവസം മുമ്പ് വേര്‍പിരിഞ്ഞുവെന്നും ഇതാണ് തുനിഷയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്.
അറസ്റ്റിലായ നടന് ഷീസന് മുഹമ്മദ് ഖാനെ മുംബൈയിലെ വസായ് കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതിയില്‍ വെച്ച് ഷീസനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഷീസന്റെ അഭിഭാഷകന് വാദിച്ചു. മറ്റൊരു സഹനടിയായ പാര്‍ത്ത് സുത്ഷിയെ സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ പോലീസ് വിളിച്ചുവരുത്തി.
‘എന്നെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു, പൊതുവായ ചോദ്യങ്ങള്‍ ചോദിച്ചു. എനിക്ക് അവളെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയില്ല. അവളുടെ ബന്ധങ്ങള്‍ സംബന്ധിച്ച് എനിക്ക് ഒന്നും അറിയില്ല, അവര്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നെങ്കില്‍ അത് അവരുടെ സ്വകാര്യ കാര്യമാണ്’ എന്നും ചോദ്യം ചെയ്യലിന് ശേഷം പാര്‍ത്ത് സുത്ഷി മാധ്യമങ്ങളോട് പ്രതികരിച്ചു.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...