Connect with us

വീട്ടില്‍ തീപിടുത്തം ഉണ്ടായിട്ടും ഫയര്‍ഫോഴ്‌സിനെ അകത്തേയ്ക്ക് കയറ്റിയില്ല; നടി കനക മാനസിക നില തെറ്റിയ നിലയിലെന്ന് അയല്‍വാസികള്‍

News

വീട്ടില്‍ തീപിടുത്തം ഉണ്ടായിട്ടും ഫയര്‍ഫോഴ്‌സിനെ അകത്തേയ്ക്ക് കയറ്റിയില്ല; നടി കനക മാനസിക നില തെറ്റിയ നിലയിലെന്ന് അയല്‍വാസികള്‍

വീട്ടില്‍ തീപിടുത്തം ഉണ്ടായിട്ടും ഫയര്‍ഫോഴ്‌സിനെ അകത്തേയ്ക്ക് കയറ്റിയില്ല; നടി കനക മാനസിക നില തെറ്റിയ നിലയിലെന്ന് അയല്‍വാസികള്‍

മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയില്‍ സ്ഥാനം പിടിക്കാന്‍ കനകയ്ക്കായി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തീയറ്ററില്‍ പ്രദര്‍ശനം നടത്തിയ സിനിമ ആയിരുന്നു ഗോഡ് ഫാദര്‍. ഇതില്‍ നായികയായി എത്തിയ കനക മികച്ച പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്.

മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായും കനക ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിയറ്റനാം കോളനി എന്നി ചിത്രത്തില്‍ കൂടി അഭിനയിച്ച താരം തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് നായികയായി മാറുക ആയിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നായികയായി എത്തിയ കനക തിളങ്ങി നിന്ന സമയം ആയിരുന്നു കനകയുടെ അപ്രതീക്ഷിത പിന്‍വാങ്ങല്‍.

2000ല്‍ റിലീസ് ചെയ്ത മഴ തേന്‍മഴ എന്ന ചിത്രത്തിലാണ് കനക അവസാനമായി അഭിനയിച്ചത്. പിന്നീട് അഭിനയ രംഗത്ത് നിന്ന് അപ്രത്യക്ഷമായ താരത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നു. ഒരുപാട് നാളുകള്‍ക്ക് ഇപ്പുറം കനക മരണപ്പെട്ടു എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതോടെയായിരുന്നു കനക വീണ്ടും എല്ലാവരുടെയും ചര്‍ച്ചാ വിഷയമാകുന്നത്. എന്നാല്‍ വലിയ തോതില്‍ ഈ വാര്‍ത്ത പരന്നതോടെ താന്‍ ജീവനോടെ തന്നെ ഉണ്ടെന്ന് പറഞ്ഞ് കനക തന്നെ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം നടി കനകയുമായി ബന്ധപെട്ട ഒരു ഞെട്ടിക്കുന്ന വാര്‍ത്ത ആണ് പുറത്ത് വന്നത്. കനക താമസിക്കുന്ന ചെന്നൈ യിലെ വീട്ടില്‍ തീ പിടിച്ചു എന്ന വാര്‍ത്തയും ആ ദൃശ്യങ്ങളുമാണ് പ്രേക്ഷകര്‍ കണ്ടത്. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ടപ്പോള്‍ ആണ് അയല്‍വാസികള്‍ ഫയര്‍ ഫോസില്‍ വിവരം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് മൈല പുരിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി കണകയുടെ വീട്ടില്‍ കയറിയപ്പോള്‍ ആണ് നിരവധി വസ്ത്രങ്ങള്‍ ആണ് കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്.

രക്ഷിക്കാന്‍ എത്തിയവരെ ആദ്യം നടി വീട്ടിലേക് കയറ്റിയിരുന്നില്ല. ഫയര്‍ ഫോഴ്‌സ് സങ്കത്തോടും പൊലീസിനോടും കനക വളരെ മോശം ആയും രൂക്ഷമായും ആണ് നടി പ്രതികരിച്ചത്. എന്നാല്‍ അയല്‍വാസികള്‍ അവരുടെ മാനസിക നില തെറ്റിയ അവസ്ഥയില്‍ ആണെന്നും നാട്ടുകരെയും അങ്ങോട്ട് അടുപ്പിക്കറില്ല എന്നും പോലീസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കുക ആയിരുന്നു.

തുടര്‍ന്ന് ആണ് ഉദ്യോഗസ്ഥന്‍ കനയോട് കൂടുതല്‍ സൗമ്യമായി ഇടപെട്ട് വീടിന്റെ അകത്തേയ്ക്ക് കയറുകയും തീ അണക്കുകയും ചെയ്തത്. എന്നാല്‍ അപ്പോഴെല്ലാം കനക പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ സംസാരിക്കുകയും മുറ്റത്തു കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ആയിരുന്നു എന്നുമാണ് തമിഴ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വെള്ളം ഉപയോഗിച്ചു തീ അണച്ചാണ് കൂടുതല്‍ അപകടങ്ങള്‍ ഒന്നും ഉണ്ടാകാത്തെ നടിയേയും വീട്ടുകാരയും രക്ഷിച്ചത്.

വീട്ടില്‍ ഉള്ളവരോട് ഇതിനെ കുറിച്ചു അന്വേഷിച്ചപ്പോള്‍ പൂജ മുറിയില്‍ വിലക്ക് കൊളുത്തുന്നതിന് ഇടെ തീ പൊരി ആളി കത്തുകയും വീടിനു അകത്തു തീ പടരുക ആയിരുന്നു എന്നാണ് പറയുന്നത്. അതേസമയം നടിക്ക് സംഭവിച്ച ഈ ദുരന്ത വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരിക്കുക ആണ്. അന്തരിച്ച നടി ദേവിക യുടെ മകള്‍ ആണ് കനക. ഗായിക ആവാന്‍ ആണ് കനക ആഗ്രഹിച്ചിരുന്നത് എങ്കിലും അപ്രതീക്ഷിതം ആയി അഭിനനയ രംഗത്തേക്ക് എത്തുക ആയിരുന്നു. 1989ല്‍ സംഗീത സംവിധായകനായ ഗംഗൈ അമരന്‍ സംവിധാനം ചെയ്ത കരക്കാട്ടക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് കനക സിനിമ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്.

ഇപ്പോഴും താരത്തിന്റെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. സിനിമയില്‍ നിന്നും വിട്ടനില്‍കുന്നത് എന്തിനാണ് എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ കനക മാധ്യമ ശ്രദ്ധ കൊടുക്കാതെ മാറി നിന്നു. കനകയുടെ അഭിനയ ജീവിതം നില്‍ക്കാന്‍ കാരണം കനകയുടെ അമ്മ ദേവികയുടെ അഹങ്കാരമാണെന്ന് ഒരു പ്രമുഖ സിനിമ നിരൂപകര്‍ ചൂണ്ടി കാണിച്ചിരുന്നു. പിന്നീട് അത് ശരിവെക്കുന്ന തരത്തിലായിരുന്നു കനകയുടെ പ്രതികരണവും.

കഴിഞ്ഞ വര്‍ഷം കനക സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. താന്‍ സിനിമ ലോകത്ത് നിന്ന് വിടപറഞ്ഞിട്ട് വര്‍ഷങ്ങളായി, അതിനാല്‍ താന്‍ എന്ത് ചെയ്താലും പഴയതായിരിക്കുമെന്നും അതുകൊണ്ട് താന്‍ ഇപ്പോഴത്തെ കാലത്തിനനുസരിച്ച് വസ്ത്രം, ഹെയര്‍സ്‌റ്റൈല്‍, മേക്കപ്പ് എന്നിവ മാറ്റണമെന്നും കനക വീഡിയോയില്‍ പറഞ്ഞിരുന്നു.

അഭിനയത്തില്‍ താല്‍പര്യമുള്ളതിനാല്‍ വേഗം പഠിച്ച് തിരിച്ചുവരുമെന്നും ഒരു വിദ്യാര്‍ത്ഥിയാകാനും എല്ലാം പഠിക്കാനും ആഗ്രഹമുണ്ടെന്നും കനക പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് 50 വയസ്സ് കഴിഞ്ഞതിനാല്‍ ഈ പ്രായത്തിലും ഇതാണോ ആഗ്രഹമെന്ന് ചിലര്‍ ചോദിക്കുമെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

അതേസമയം, ചെന്നൈ രാജ അണ്ണാമലൈ പുരത്തുള്ള വീട്ടിലാണ് നടി കനക അച്ഛനൊപ്പം താമസിക്കുന്നത്. കനകയും അച്ഛനും തമ്മിലുള്ള സ്വത്തു തര്‍ക്കവും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അച്ഛന്‍ തന്നെ മനോരോഗിയായി ചിത്രീകരിക്കുകയാണെന്നും അമ്മയെ തന്നില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചിരുന്നെന്നും കനക പറഞ്ഞിരുന്നു.

More in News

Trending

Recent

To Top