
Movies
കാപ്പയുടെ രണ്ടാം ഭാഗം! വെളിപ്പെടുത്തി റൈറ്റേഴ്സ് യൂണിയൻ
കാപ്പയുടെ രണ്ടാം ഭാഗം! വെളിപ്പെടുത്തി റൈറ്റേഴ്സ് യൂണിയൻ

ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രം കാപ്പയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷത്തോടെ ഉണ്ടാകും. റൈറ്റേഴ്സ് യൂണിയനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും വീണ്ടും ഒരു മാസ് ആക്ഷന്‍ സിനിമയുമായി എത്തിയിരിക്കുകയാണ്. മലയാളികള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കില്‍ പൃഥ്വിരാജ്. ആസിഫ് അലി, അപര്‍ണ മുരളി, അന്ന ബെന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
പൃഥ്വിരാജ് അവതരിപ്പിച്ച കൊട്ട മധു എന്ന കഥാപാത്രം എങ്ങനെയാണ് തിരുവനന്തപുരത്തെ ഗുണ്ടാ തലവന്‍ ആകുന്നതെന്നും പിന്നീട് അങ്ങോട്ടുള്ള ഗുണ്ടാ പകയും കൊലയുമാണ് സിനിമ. കേരളത്തില്‍ 233 സ്ക്രീനുകളാണ് ചിത്രത്തിന്. ജിസിസിയില്‍ ആകെ 117 സ്ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തത്.
ജി.ആര്. ഇന്ദുഗോപന്റെ ശംഖുമുഖിയെന്ന ചെറുനോവലാണ് സംവിധായകന് വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുന്നത്. ഇന്ദുഗോപന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരിക്കിയിരിക്കുന്നതും. ജോമോന് ടി. ജോണ്‍ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
മലയാള സിനിമയെ ഒരുകാലത്ത് പിടിച്ചു നിര്‍ത്തിയ ധാരളം എഴുത്തുകാര്‍ ഇന്ന് അവശതയിലാണ് അവരുടെ ജീവിതം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ഫെഫ്ക റൈറ്റേഴ്സ് യൂണിയന് ആണ് കാപ്പ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിനാണ്.
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...