
News
ഉര്‍ഫി ജാവേദ് ദുബായില്‍ പോലീസ് പിടിയിലായി!; വാര്‍ത്തകളോട് പ്രതികരിച്ച് നടി
ഉര്‍ഫി ജാവേദ് ദുബായില്‍ പോലീസ് പിടിയിലായി!; വാര്‍ത്തകളോട് പ്രതികരിച്ച് നടി
Published on

എപ്പോഴും വിവാദവസ്ത്രങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫാഷന്‍ പരീക്ഷണങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മാത്രമല്ല, ഇടയ്ക്കിടെ സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയാകാറുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പൊതുസ്ഥലത്ത് പ്രകോപനപരമായ വസ്ത്രം ധരിച്ച് വീഡിയോ ചിത്രീകരിച്ചതിന് നടി ഉര്‍ഫി ജാവേദ് ദുബായില്‍ പിടിയിലായെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘പൊലീസ് ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയെന്നുള്ളത് ശരിയാണ്. എന്നാല്‍ അത് വസ്ത്രത്തിന്റെ പേരിലല്ല. ഞങ്ങള്‍ ഷൂട്ട് ചെയ്തത് ചില പ്രശ്നങ്ങളുള്ള സ്ഥലത്തായിരുന്നു. അതിനാലാണ് അവിടെയെത്തിയ പൊലീസുകാര്‍ ഷൂട്ടിംഗ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.
അവിടെ ഷൂട്ട് ചെയ്യുന്നതിന് നിശ്ചിത സമയമുണ്ടെന്ന് പ്രൊഡക്ഷന്‍ ടീമും പറഞ്ഞിരുന്നില്ല. പിന്നീട് പിറ്റേ ദിവസം ഇതേ സ്ഥലത്തെത്തി ബാക്കി ഷൂട്ട് ചെയ്തു എന്നാണ് ഉര്‍ഫി പറഞ്ഞത്. രാജ്യത്ത് നിയമപരമല്ലാത്ത വസ്ത്രങ്ങള്ധരിച്ചെത്തി ചിത്രീകരണം നടത്തിയതിന് ഉര്‍ഫി പിടിയിലായെന്നും അവരെ അധികൃതര്‍ ചേദ്യം ചെയ്തുവെന്നുമുള്ള തരത്തിലാണ് വാര്‍ത്തകര്‍ പുറത്തുവന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...