ദിലീപിനൊപ്പം തന്നെ, മിമിക്രിയിലൂടെ എത്തി, ഇന്ന് മലയാള സിനിമയില്‍ സംവിധായകനായും നടനായും ഗായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് നാദിര്‍ഷ. കലാഭവനില്‍ മിമിക്രിയും മറ്റ് പരിപാടികളും ചെയ്ത് നടക്കുന്ന കാലം മുതലുള്ളതാണ് ഇരുവരുടേയും സൗഹൃദം. ദിലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളര്‍ന്നതിനെ കുറിച്ചും നാദിര്‍ഷ വാചാലനായിട്ടുണ്ട്.
ഇരുവരും ചേര്‍ന്ന് സിനിമയിലെത്തും മുമ്പ് നിരവധി ടെലിവിഷന്‍ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും സൗഹൃദവും തമാശകളുമെല്ലാം തന്നെ ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുമുണ്ട്. അന്നും ഇന്നും ഏത് സാഹചര്യത്തിലും ദിലീപിനൊപ്പം നാദിര്‍ഷയുണ്ട്. ഇരുവരും ഒരുമിച്ച് അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആ സൗഹൃദത്തിന്റെ ആഴം കണ്ടിരിക്കുന്നവര്‍ക്ക് മനസിലാകും.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദീലിപിന്റെ ജീവിതം മൊത്തത്തില്‍ മാറി മറിഞ്ഞിട്ടും ദിലീപിനൊപ്പം ഭയമില്ലാതെ നാദിര്‍ഷയുണ്ട്. രക്ത ബന്ധത്തിന് സമാനമായ സൗഹൃദമാണ് ഇരുവര്‍ക്കും പരസ്പരമുള്ളത്. ഇരുവരും തമ്മിലുള്ള സൗഹൃദം കുടുംബങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. നാദിര്‍ഷയുടെ മക്കളും ദിലീപിന്റെ മകള്‍ മീനാക്ഷിയും അടുത്ത സുഹൃത്തുക്കളാണ്.
എന്നാല്‍ ഇപ്പോഴിതാ നാദിര്‍ഷ മഞഅജു വാര്യരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം. അന്ന് മീനാക്ഷിയുടെയും ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങളെല്ലാം തന്നെ വളരെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീനാക്ഷിയുടെ ഡാന്‍സ് എല്ലാം തന്നെ ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
മകളുടെ വിവാഹത്തില്‍ മഞ്ജു പങ്കെടുക്കണെമന്നു തന്നെയായിരുന്നു തന്റെ ആഗ്രഹമെന്നായിരുന്നു നാദിര്‍ഷ പറയുന്നത്. മീനാക്ഷിയും ദിലീപും കാവ്യാ മാധവനും അവിടെ ഉറപ്പായും ഉണ്ടാകുമെന്നറിയാവുന്ന മഞ്ജു പറഞ്ഞ മറുപടിയെ കുറിച്ചാണ് നാദിര്‍ഷ പറയുന്നത്. ഞാനും മഞ്ജുവും ദില്ലി വാലാ രാജകുമാരന് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് പരിചയപ്പെടുന്നത്. ദിലീപിന്റെ ഭാര്യ കൂടി ആയതോടെ ആ സൗഹൃദം വളര്‍ന്നു. ഞാനും ദിലീപും മഞ്ജുവും തമ്മിലുള്ള സന്തോഷകരമായ ഓര്‍മ്മകള്‍ ഇന്നും എന്റെ മനസില്‍ മായാതെ നില്‍ക്കുന്നുണ്ട്.
ഇവര്‍ തമ്മില്‍ പിരിഞ്ഞതിനെ കുറിച്ച് ഞാന്‍ രണ്ടാളോടും ചോദിച്ചിട്ടില്ല. അവര്‍ പുറത്ത് ആരോടും ഇതേ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നതിനാല്‍ അവരെ വിഷമിപ്പിക്കേണ്ട എന്നു കരുതി ഞാന്‍ ഒന്നു ചോദിച്ചില്ല. മഞ്ജുവിനെ എന്റെ നല്ലൊരു സുഹൃത്തായി ഇന്നും മനസില്‍ കൊണ്ടു നടക്കുന്ന വ്യക്തിയാണ്. മഞ്ജുവിന് എന്നോട് ആ സൗഹൃദം ഇല്ലാ എന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നത്. കാരണം മകളുടെ വിവാഹം പറയാന്‍ ഞാന്‍ മഞ്ജുവിനെ വിളിച്ചിരുന്നു.
മകളുടെ വിവാഹമാണെന്ന് പറഞ്ഞപ്പോള്‍ താന്‍ തിരക്കിലാണ് എന്ന് പറഞ്ഞ് മഞ്ജു ഫോണ്‍ കട്ട് ചെയ്യുകയാണ് ചെയ്തത്. പിന്നീട് ഞാന്‍ വിളിച്ചപ്പോള്‍ മഞ്ജു ഫോണ്‍ എടുത്തതേ ഇല്ല. നാദിര്‍ഷയുടെ വാക്കുകള്‍ വൈറലായതോടെ തങ്ങള്‍ ഇഷ്ടപ്പെടുന്ന മഞ്ജു ഇങ്ങനൊന്നും ചെയ്യില്ലെന്നാണ് പലരും പറയുന്നത്. അല്ലെങ്കില്‍ തന്നെ ദിലീപും കാവ്യയും മീനാക്ഷിയും അവിടെ ഉണ്ടാകുമെന്നറിയാവുന്ന മഞ്ജു അറിഞ്ഞുകൊണ്ട് അങ്ങോട്ടേയ്ക്ക് പോകില്ലല്ലോ.
മഞ്ജുവിന് ചിലപ്പോള്‍ നാദിര്‍ഷയോട് സൗഹൃദം ഉണ്ടായിരിക്കാം. എന്നാല്‍ ദിലീപിന്റെ വലംകൈയായിരുന്ന നാദിര്‍ഷയ്ക്ക് കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം മുന്നേ അറിയാമായിരുന്നിട്ടും തന്നോട് അത് നേരത്തേ പറഞ്ഞില്ലല്ലോ ഇത്രയും അടുത്ത സുഹൃത്തുക്കള്‍ ആയിട്ടും തന്നെ ചതിച്ചല്ലോ എന്നെല്ലാമുള്ള ചിന്ത കാരണമായിരിക്കാം മഞ്ജു ഇങ്ങനെ ചെയ്തതെന്നും കമന്റായി ചിലര്‍ രേഖപ്പെടുത്തുന്നുണ്ട്.
അതേസമയം, അവരുടെ കുടുംബകാര്യങ്ങള്‍ വളരെ രഹസ്യമായതിനാല്‍ അവര്‍ക്കിടയിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് ആര്‍ക്കും ഒരു ധാരണയുമില്ല. അതുകൊണ്ടു തന്നെ പുറത്ത് വന്ന ചില വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാന്‍ ഇല്ലെന്നും സത്യം അറിയാവുന്നത് അവര്‍ക്ക് മാത്രമാണെന്നുമാണ് മറ്റൊരാളുടെ പക്ഷം. ഇത് സംബന്ധിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...