
Malayalam
യാത്രയ്ക്കിടെ തട്ടുകട വിഭവങ്ങള്‍ പരിചയപ്പെടുത്തി പ്രീതി സിന്റ
യാത്രയ്ക്കിടെ തട്ടുകട വിഭവങ്ങള്‍ പരിചയപ്പെടുത്തി പ്രീതി സിന്റ

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രീതി സിന്റ. ഇപ്പോഴിതാ ദില്ലി സന്ദര്‍ശനത്തിനിടെ പ്രീതി പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ദില്ലിയിലെ ഏറെ പ്രസിദ്ധമായ തട്ടുകട വിഭവങ്ങളുടെ ചിത്രങ്ങളാണ് പ്രീതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
ദില്ലിയില്‍ വന്നിട്ട് ഈ വിഭവങ്ങള്‍ നഷ്ടപ്പെടുത്തുക സാധ്യമല്ലെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് പ്രീതി കുറിച്ചത്. തന്റെ സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് പ്രീതി ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. പാനീപൂരി, പപ്പടി ചാട്ട്, ഛോലേ ഭട്ടൂരെ എന്നീ വിഭവങ്ങളുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
1.31 ലക്ഷം പേരാണ് പ്രീതിയുടെ ഈ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. അടുത്ത തവണ ദില്ലിയിസെ ചാന്ദിനി ചൗക്കിലെ വിഭവങ്ങള്‍ ആസ്വദിക്കാന്‍ വരണമെന്ന് പ്രീതിയുടെ ഒപ്പമുള്ള സുഹൃത്തും ബ്യൂട്ടി ഇന്‍ഫഌവന്‍സറുമായ ഷാഗുന്ഖന്ന കമന്റ് ചെയ്തിട്ടുണ്ട്.
ഭര്‍ത്താവ് ജീനിനൊപ്പം യുഎസിലാണ് പ്രീതി താമസിക്കുന്നത്. വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളായി എന്ന വിവരം അടുത്തിടെയാണ് പ്രീതിയും ഭര്‍ത്താവും അറിയിച്ചത്.
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...