
News
പത്താന് പ്രൊമോഷന് ഫിഫ വേദിയില്‍…; വെയ്ന്‍ റൂണിയ്ക്കൊപ്പം താനുമുണ്ടാകുമെന്ന് അറിയിച്ച് ഷാരൂഖ് ഖാന്
പത്താന് പ്രൊമോഷന് ഫിഫ വേദിയില്‍…; വെയ്ന്‍ റൂണിയ്ക്കൊപ്പം താനുമുണ്ടാകുമെന്ന് അറിയിച്ച് ഷാരൂഖ് ഖാന്

ലോകമെമ്പാടും നിരവധി ആരാധകരുള്ള ആരാധകരുള്ള താരമാണ് ബോളിവുഡ് കിംഗ് ഖാന് ഷാരൂഖ് ഖാന്. നാല് വര്‍ഷത്തിനു ശേഷം പുറത്തിറങ്ങുന്ന താരത്തിന്റെ പുത്തന്‍ ചിത്രമാണ് പത്താന്. ബിഗ് ബജറ്റില്‍ പുറത്തിറങ്ങുന്ന ചിത്രം കിംഗ് ഖാന്റെ തിരിച്ചുവരവായാണ് ആരാധകര്‍ കരുതുന്നത്.
ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാന് തന്നെയാണ് തന്റെ സോഷ്യല്‍മീഡിയയിലൂടെ ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. ഫിഫ ലോകകപ്പ് ഫൈനലില്‍ പത്താന്റെ പ്രമോഷനായി ഷാരൂഖ് ഖാന് എത്തുന്നു.
ഫിഫ സ്റ്റുഡിയോയില്‍ വെയ്ന്‍ റൂണിയ്ക്കൊപ്പം താനുമുണ്ടാകുമെന്ന് താരം അറിയിച്ചു. ജിയോ സിനിമയിലും സ്പോര്‍ട്സ് 18 ചാനലിലും തത്സമയം മത്സരം കാണുന്നതിനൊപ്പം ഷാരൂഖ് ഖാനേയും കാണാം.
ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരാണ് പഠാനില്‍ ഷാരൂഖിനൊപ്പം എത്തുന്ന മറ്റ് പ്രധാന താരങ്ങള്‍. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25 നാണ് റിലീസ് ചെയ്യുന്നത്. ഹിന്ദിക്ക് പുറമേ, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രമെത്തും. ചിത്രത്തിലെ ‘ബേഷരം’ എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇതിനകം യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമതാണ് വീഡിയോ.
എന്നാല്‍ ഈ ഗാനത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണങ്ങളും വിവാദങ്ങളുമാണ് നടക്കുന്നത്. ചിത്രം ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു കൂട്ടര് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിലെ ഈ ഗാനം ഹിന്ദു മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും ചിത്രത്തില്‍ നിന്നും ഗാനം നീക്കം ചെയ്തില്ലെങ്കില്‍ ചിത്രം ബഹിഷ്കരിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്.
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...