ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ്, ലിസ്റ്റിന് സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകളില്‍ വ്യാപക റെയ്ഡ് ;മണിക്കൂറുകൾ നീണ്ട പരിശോധന

സിനിമാ നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരുടേയും നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജിന്റെയും അടക്കം മലയാള സിനിമ മേഖലയിലെ നടന്മാരുടെയും നിര്‍മ്മാതാക്കളുടെയും വീടുകളില്‍ ഇന്‍കംടാക്സിന്റെ വ്യാപക റെയ്ഡ്. കേരള, തമിഴ്നാട് ടീമുകളാണ് ആന്റണിയുടെ പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്.
ആറ് ടാക്സി കാറുകളില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെയാണ് പരിശോധനക്കെത്തിയത്. മാധ്യമപ്രവര്‍ത്തകരോട് പരിശോധനയെ കുറിച്ച് വിശദീകരിക്കാന്‍ തയ്യാറായില്ല. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് പൊലീസ് പറഞ്ഞു.
ഗേറ്റ് അടച്ചുപൂട്ടി പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. പരിശോധന നടക്കുമ്പോള്‍ ആന്റണി വീട്ടിലുണ്ടായിരുന്നു. ലിസ്റ്റിന് സ്റ്റീഫന്‍, ആന്റോ ജോസഫ്, പൃഥ്വിരാജ് എന്നിവരുടെയും വീടുകളില്‍ റെയ്ഡ് തുടരുകയാണ്.
വിവിധ സംഘങ്ങളായി തിരിഞ്ഞ് വ്യാഴാഴ്ച രാവിലെ 7.45 ന് ഒരേ സമയം ആരംഭിച്ച റെയ്ഡ് രാത്രി എട്ടോടെയാണ് അവസാനിച്ചത്. ആൻറണി പെരുമ്പാവൂരിൻറെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലും ആയിരുന്നു റെയ്ഡ് നടത്തിയത്.വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. പരിശോധന സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടാൻ അധികൃതർ തയാറായിട്ടില്ല. വിവിധ ഡിജിറ്റൽ രേഖകളും, പണമിടപാട് രേഖകളും മറ്റും സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തു.
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...