
News
റേഞ്ച് റോവർ സ്വന്തമാക്കി മാമാങ്കം നിർമ്മാതാവ് വേണു കുന്നപ്പിള്ളി
റേഞ്ച് റോവർ സ്വന്തമാക്കി മാമാങ്കം നിർമ്മാതാവ് വേണു കുന്നപ്പിള്ളി

റേഞ്ച് റോവർ സ്വന്തമാക്കി മാമാങ്കം നിർമ്മാതാവ് വേണു കുന്നപ്പിള്ളി. റേഞ്ച് റോവർ ലോങ് വീൽ ബെയ്സാണ് വേണു കുന്നപ്പിള്ളി സ്വന്തമാക്കിയത്. ഏകദേശം 2.66 കോടി രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില. 3 ലീറ്റർ ഡീസൽ എൻജിൻ, 258 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കുമുണ്ട് ഈ ലോങ് വീൽ ബെയ്സാ. നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ 6.3 സെക്കൻഡ് മാത്രമാണ് വാഹനത്തിന് വേണ്ടത്. എസ്യുവിയുടെ ഉയർന്ന വേഗം 234 കിലോമീറ്ററാണ്.
സമീപകാലത്ത് മലയാള സിനിമ താരങ്ങളിലെ താരം റേഞ്ച് റോവർ ആണ്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ടൊവിനോയും റേഞ്ച് റോവർ വാങ്ങിയതിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ
അടുത്തിടെ ഇടംപിടിച്ചിരുന്നു.
രണ്ട് ദിവസം മുൻപാണ് റേഞ്ച് റോവർ സ്വന്തമാക്കിയ വിവരം ലിസ്റ്റിൽ ആരാധകരെ അറിയിച്ചത്. “ഈ 2022ൽ വിജയങ്ങളും സന്തോഷങ്ങളും നിറഞ്ഞതായിരുന്നു…അക്കൂട്ടത്തിലേക്ക് ഈ ഡിസംബർ മാസത്തിൽ മറ്റൊരു സന്തോഷം കൂടി .. ഇനി എന്നോടൊപ്പമുള്ള യാത്രയിൽ ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു…കൂടെ നിന്ന പ്രേക്ഷകർക്കും സപ്പോർട്ട് ചെയ്തവർക്കും ഒരുപാട് നന്ദി”, എന്നായിരുന്നു സന്തോഷം പങ്കിട്ട് കൊണ്ടുള്ള ലിസ്റ്റിന്റെ വാക്കുകൾ. ഒപ്പം നടന് പൃഥ്വിരാജിനും ലിസ്റ്റിന് നന്ദി അറിയിച്ചിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....