
News
താന്‍ സിനിമയിലേയ്ക്ക് വരുന്നതില്‍ അച്ഛന് തീരെ താത്പര്യമില്ലായിരുന്നു; തുറന്ന് പറഞ്ഞ് ഹൃത്വിക് റോഷന്
താന്‍ സിനിമയിലേയ്ക്ക് വരുന്നതില്‍ അച്ഛന് തീരെ താത്പര്യമില്ലായിരുന്നു; തുറന്ന് പറഞ്ഞ് ഹൃത്വിക് റോഷന്

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷന്. ഇപ്പോഴിതാ താന്‍ അഭിനയ രംഗത്തേയ്ക്ക് വരുന്നതില്‍ തന്റെ പിതാവിന് ആദ്യകാലത്ത് താല്‍പ്പര്യം ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് നടന്. സിനിമ രംഗത്തേയ്ക്ക് തന്നെ കൊണ്ടു വരുന്നതില്‍ പിതാവ് രാകേഷ് റോഷന് എങ്ങനെ മടിച്ചുവെന്ന് തുറന്ന് പറയുകയാണ് താരം.
റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ജിദ്ദയിലെത്തിയതായിരുന്നു ഹൃത്വിക് റോഷന്. ‘തന്റെ പിതാവിന് സിനിമ രംഗത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ കാരണം ഞാന്‍ സിനിമയിലേക്ക് വരുന്നതിനെ എന്റെ അച്ഛന് എതിര്‍ത്തിരുന്നു. 20 വര്‍ഷത്തോളം അച്ഛന് ശരിക്കും കഠിനമായി പരിശ്രമിച്ചു, പിതാവ് കടന്നുപോയ അവസ്ഥയിലൂടെ ഞാന്‍ കടന്നുപോകാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല.
എന്നാല്‍ എനിക്ക് സ്വയം തെളിയിക്കണമായിരുന്നു. വളരെ മുരടിച്ച ഒരു ചെറുപ്പകാലത്ത് നിന്നും സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു’ ഹൃത്വിക് പറഞ്ഞു. ഹൃത്വിക് സംസാര വൈകല്യം മൂലം ജീവിതത്തില്‍ ഉണ്ടാക്കിയ പ്രതിസന്ധികള്‍ ഒടുവില്‍ ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കാന്‍ ഒരു ഫൗണ്ടേഷന് ആരംഭിച്ചിട്ടുണ്ട്.
‘ഞാന്‍ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരിലും ഞാന്‍ എന്നെത്തന്നെ കാണുന്നു, അത് ആളുകളുമായി വളരെ എളുപ്പത്തില്‍ ബന്ധപ്പെടാന്‍ എന്നെ പ്രാപ്തനാക്കുന്നു. അത് എന്നെ വളരെ സഹാനുഭൂതിയും സഹിഷ്ണുതയും ക്ഷമയും ഉള്ളവനാക്കുന്നു.’ ഇത് സംബന്ധിച്ച് താരം പ്രതികരിച്ചു. സംസാര വൈകല്യത്തെ സൂചിപ്പിച്ചാല്‍ നിര്‍ഭാഗ്യവശാല്‍, പരിഹസിക്കപ്പെടുന്ന വൈകല്യങ്ങളില്‍ ഒന്നാണിത്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്.
നിങ്ങള്‍ക്ക് അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല, പക്ഷേ അത് തമാശയായി തോന്നുന്നതിനാല്‍ അവര്‍ നീചമായി ആക്രമിക്കപ്പെടുന്നു. അതുകൊണ്ട് ഇതുപോലൊരു പ്രശ്നത്താല്‍ കഷ്ടപ്പെടുന്ന ഒരു വ്യക്തിയുടെ ബാല്യകാലം നരകമാണ്. നരകത്തിന്റെ എല്ലാ ചെറിയ നിമിഷങ്ങളിലൂടെയും നിങ്ങള്‍ കടന്നുപോകണം’. പുഷ്കര്ഗായത്രി സംവിധാനം ചെയ്ത വിക്രം വേദയിലാണ് അവസാനം ഹൃത്വിക് റോഷന് അഭിനയിച്ച പടം. ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും.ഹൃത്വികിന്റെ റോള്‍ പ്രശംസിക്കപ്പെട്ടു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...