നിരവധി ആരാധകരുള്ള താരമാമ് പവന് കല്യാണ്‍. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രത്യേക കാരവാന് ഇറക്കിയിരിക്കുകയാണ് ജനസേന പാര്‍ട്ടി നേതാവ് കൂടിയായ പവന് കല്യാണ്‍. വരാഹി എന്ന് പേരിട്ട കസ്റ്റമൈഡ് വാഹനമാണ് അദ്ദേഹം പുറത്തിറക്കിയത്. അതേസമയം വാഹനം പുറത്തിറങ്ങിയതിന് പിന്നാലെ ഇതിന്റെ നിറവും വിവാദമായി.
സൈനിക വാഹനങ്ങളുടേതിന് സമാനമാണ് നിറം. വരാഹി തിരഞ്ഞെടുപ്പ് യുദ്ധത്തിന് ഒരുങ്ങിയെന്ന ക്യാപ്ഷനോടെ കഴിഞ്ഞ ദിവസമാണ് വാഹനത്തിന്റെ വീഡിയോ താരം പുറത്തുവിട്ടത്. അംഗരക്ഷകരുടെ അകമ്ബടിയോടെ വാഹനം കടന്നുവരുന്നതായിരുന്നു ദൃശ്യങ്ങള്‍. വാഹനത്തിന്റെ മുന്‍ഭാഗത്ത് ഇരുവശങ്ങളിലും അംഗരക്ഷകര്‍ക്ക് നില്ക്കാന് പ്രത്യേക സംവിധാനങ്ങള്‍ ഉണ്ട്.
ഉന്നത സുരക്ഷാ സംവിധാനങ്ങളും ആധുനിക സാങ്കേതികവിദ്യയും ഈ കസ്റ്റമൈസ്ഡ് ട്രക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. പലയിടത്തായി സിസിടിവി ക്യാമറകളും നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കസ്റ്റമൈസ് ചെയ്തതിനാല്‍ തന്നെ ഒരു സമ്മേളനത്തെ പോലും അഭിസംബോധന ചെയ്യാന്‍ സാധിക്കുന്ന വലിയ സൗണ്ട് സിസ്റ്റവും സജ്ജമാക്കിയിട്ടുണ്ട്.
വലിയ റാലികളെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കാവുന്ന ആധുനിക ശബ്ദ സംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വരാഹിയിലെ സിസിടിവി ക്യാമറകള്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് തത്സമയം സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യും. വാഹനത്തില്‍ രണ്ട് പേര്‍ക്ക് സഞ്ചരിക്കാം. ഓഫീസായും ഉപയോഗിക്കാം.
അതേസമയം വാഹനത്തിന്റെ നിറത്തെ വിമര്‍ശിച്ച് വൈഎസ്ആര്‍സിപി പാര്‍ട്ടി രംഗത്തെത്തി. ആദ്യം നിങ്ങള്‍ എന്റെ സിനിമകള്‍ നിര്‍ത്തി,പിന്നെ എന്നെ വാഹനത്തില്‍ നിന്നോ ഹോട്ടല്‍മുറിയില്‍ നിന്നോ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. വിശാഖപട്ടണം വിടാന്‍ നിര്‍ബന്ധിച്ചു. ഇപ്പോഴിതാ എന്റെ വാഹനത്തിന്റെ നിറവും നിങ്ങള്‍ക്ക് പ്രശ്നമായിരിക്കുന്നു. ഇനി ഞാന്‍ ശ്വസിക്കുന്നതും നിര്‍ത്തണോ? എന്നായിരുന്നു ട്വിറ്ററിലൂടെ പവന് കല്യാണിന്റെ പ്രതികരണം.
അതിനിടെ ഒലിവ് പച്ച നിറത്തിലുളള വാഹനം പവന് കല്യാണ്‍ ഉപയോഗിക്കുമെന്ന് കരുതുന്നില്ലെന്ന് ആന്ധ്ര അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രസാദ് റാവു പ്രതികരിച്ചു. സെന്‍ട്രല്‍ വെഹിക്കിള്‍ ആക്ട് അനുസരിച്ച് സൈനിക വാഹനങ്ങള്‍ ഒഴികെയുളള സ്വകാര്യ വാഹനങ്ങള്‍ക്ക് ഒലിവ് പച്ച നിറം ഉപയോഗിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ രജിസ്ട്രേഷന് സമയത്ത് ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....