
Malayalam
‘റോഷാക്കി’ന്റെ വിജയാഘോഷം; ആസിഫ് അലിയ്ക്ക് സര്‍പ്രൈസ് സമ്മാനവുമായി മമ്മൂട്ടി
‘റോഷാക്കി’ന്റെ വിജയാഘോഷം; ആസിഫ് അലിയ്ക്ക് സര്‍പ്രൈസ് സമ്മാനവുമായി മമ്മൂട്ടി

മമ്മൂട്ടിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘റോഷാക്ക്’. സമ്മിശ്രാഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ‘റോഷാക്കി’ന്റെ വിജയാഘോഷത്തില്‍ ആസിഫ് അലിയ്ക്ക് മമ്മൂട്ടി നല്കിയ സര്‍പ്രൈസാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. വിജയാഘോഷ ചടങ്ങില്‍ മമ്മൂട്ടി റോളക്സ് വാച്ചാണ് സമ്മാനിച്ചത്.
‘വിക്രം’ വന്‍ വിജയമായപ്പോള്‍ കമല്ഹാസന് സൂര്യയ്ക്ക് റോളക്സ് വാച്ച് വാങ്ങിച്ചുകൊടുത്തിരുന്നല്ലോയെന്ന് പറഞ്ഞാണ് മമ്മൂട്ടി സമ്മാനത്തെ കുറിച്ച് സൂചന നല്‍കിയത്. ആസിഫ് അലിക്ക് പണമൊന്നും കൊടുത്തില്ല. റോളക്സ് വാച്ച് വാങ്ങിച്ചു തരുമോ എന്ന് ആസിഫ് അലി ചോദിച്ചിരുന്നുവെന്നും പറഞ്ഞായിരുന്നു സര്‍െ്രെപസായി മമ്മൂട്ടി സമ്മാനം നല്‍കിയത്.
ആസിഫ് അലിയ്ക്ക് അപ്രതീക്ഷിതമായിരുന്നു അത്. എന്തെങ്കിലും പറയൂ എന്ന് അവതാരക അഭ്യര്‍ഥിച്ചപ്പോള്‍ സന്തോഷം പ്രകടിപ്പിക്കുക മാത്രം ചെയ്ത് ആസിഫ് അലി സ്റ്റേജ് വിട്ടിറങ്ങുകയായിരുന്നു. കണ്ണുകള്‍ കൊണ്ട് മാത്രം അഭിനയിച്ച ആസിഫ് അലിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത് വലിയ അംഗീകാരമാണെന്നും നേരത്തെ മമ്മൂട്ടി പറഞ്ഞിരുന്നു.
മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടേതായി റീലിസ് ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ സഞ്!ജു ശിവ്റാം, ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയപ്പോള്‍ ആസിഫ് അലി അതിഥി താരമായിരുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...
സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഇരുപതാമത് ജനറൽ ബോഡി മീറ്റിങ് നടന്നു. തിരുവനന്തപുരം എസ് പി ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ വെച്ചായിരുന്നു...
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...
വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തുക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും...