Malayalam
ഭാര്യ എലിസബത്തിന് ചുംബനം നൽകി ബാല, ആ പഴയ ബാലയെ തിരിച്ചുകൊണ്ടുവരണം, ആരുടേയും കണ്ണ് പറ്റാതെ ഇരിക്കട്ടെയെന്ന് കമന്റുകൾ
ഭാര്യ എലിസബത്തിന് ചുംബനം നൽകി ബാല, ആ പഴയ ബാലയെ തിരിച്ചുകൊണ്ടുവരണം, ആരുടേയും കണ്ണ് പറ്റാതെ ഇരിക്കട്ടെയെന്ന് കമന്റുകൾ
ബാലയുടെ വ്യക്തി ജീവിതം പലപ്പോഴും മാധ്യമങ്ങളിൽ വർത്തയാകാറുണ്ട്. ഒരുമിച്ച് മുന്നോട്ട് പോകുന്നത് ശരിയാകില്ലെന്ന് തോന്നിയപ്പോഴാണ് അമൃതയും ബാലയും വേർപിരിഞ്ഞത്. എലിസബത്തിനെയാണ് ബാല രണ്ടാമത് വിവാഹം കഴിച്ചത്
ഡോക്ടർ എന്നതിലുപരി ഒരു യുട്യൂബർ കൂടിയാണ് എലിസബത്ത്. നിരന്തരമായി തന്റെ വിശേഷങ്ങളും ആരാധകർക്ക് സംശയമുള്ള വിഷയങ്ങളെ കുറിച്ച് അറിവ് പകർന്ന് നൽകുകയുമെല്ലാം എലിസബത്ത് ചെയ്യാറുണ്ട്. ഇപ്പോഴിത എലിസബത്ത് അവരുടെ യുട്യൂബ് ചാനലിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്.
തന്റേയും ബാലയുടേയും ഉടമസ്ഥതയിലുള്ള വളർത്ത് നായ്ക്കളെ പരിചയപ്പെടുത്തുകയും ബാലയ്ക്കൊപ്പമുള്ള സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങളുമാണ് എലിസബത്ത് പുതിയ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടിവി കണ്ടുകൊണ്ടിരിക്കുന്ന എലിസബത്തിനെ ചുംബിക്കുന്ന ബാലയേയും വീഡിയോയിൽ കാണാം. എലിസബത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. ‘ഒരുപാട് സന്തോഷം… നിങ്ങൾ ലൈഫ് ലോങ് ഇങ്ങനെ തന്നെ ആയിരിക്കണം… ആ പഴയ ബാലയെ തിരിച്ചുകൊണ്ടുവരണം, ആരുടേയും കണ്ണ് പറ്റാതെ ഇരിക്കട്ടെ.’
‘കലക്കി ബാല അണ്ണാ… ആ കോപ്പ് മഞ്ജുരി കണ്ട് പഠിക്കട്ടെ സ്വന്തം ഭാര്യയെ ചുബിക്കുന്നത്…’ എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് വന്നത്.
മകളെ ചൊല്ലി ബാലയും അമൃതയും തമ്മിൽ സോഷ്യൽമീഡിയ വഴി തർക്കം നടക്കുന്നുണ്ട്. തനിക്കൊപ്പം മകൾ പാപ്പുവിനെ വിടാൻ അമൃതയും കുടുംബവും തയ്യാറാകുന്നില്ലെന്നും മകളെ കിട്ടാൻ താൻ പരമാവധി ശ്രമിക്കുമെന്നും ബാല അടുത്തിടെ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു.
അതേസമയം ബാലയുമായി പിരിഞ്ഞ അമൃത ഇപ്പോൾ ഗോപി സുന്ദറുമായി പ്രണയത്തിലാണ്.
ഇരുവരും പാട്ട് റെക്കോർഡിങും സ്റ്റേജ് ഷോകളും വിനോദ യാത്രകളുമായി ജീവിതം ആഘോഷിക്കുകയാണ്. ഗോപി സുന്ദറിനൊപ്പമാണ് അമൃത ഇപ്പോൾ കഴിയുന്നത്.
