ഐഎംഡിബിയുടെ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരമായി ധനുഷ്
Published on

ഇന്റര്നെറ്റ് മൂവി ഡാറ്റാബേസ് (ഐഎംഡിബി) ഈ വർഷത്തെ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു . 2022 ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരമായി തമിഴ് നടൻ ധനുഷിനെ തിരഞ്ഞെടുത്തു . ബോളിവുഡ് നടിമാരായ ആലിയ ഭട്ടും ഐശ്വര്യ റായിയും ഈ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്താണ്.
ധനുഷ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്താൻ കാരണം ഈ വർഷം അദ്ദേഹത്തിന് 4 ചിത്രങ്ങൾ റിലീസായിരുന്നു എന്നതാണ്. പ്രത്യേകിച്ച് അദ്ദേഹം അഭിനയിച്ച ഹോളിവുഡ് ചിത്രമായ ‘ഗ്രേ മാൻ’ ഈ വർഷം പുറത്തിറങ്ങി. ഇത് കൂടാതെ തമിഴിൽ ‘മാരൻ’, ‘തിരുചിത്രമ്പലം’, ‘നാനേ വരവൻ’ എന്നിങ്ങനെ മൂന്ന് ചിത്രങ്ങളും പുറത്തിറങ്ങിയിരുന്നു.
തെലുങ്കു നടൻ രാംചരൺ നാലാം സ്ഥാനത്തും നടി സാമന്ത അഞ്ചാം സ്ഥാനത്തുമാണ്. ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷനും കിയാര അദ്വാനിയും ആറ്, ഏഴ് സ്ഥാനങ്ങളിലാണ്. തെലുങ്ക് താരങ്ങളായ ജൂനിയർ എൻടിആറും അല്ലു അർജുനും ഈ പട്ടികയിൽ എട്ടും ഒൻപതും സ്ഥാനങ്ങളിലാണ്. കന്നഡ നടൻ യാഷ് പത്താം സ്ഥാനത്തും. തമിഴ് സിനിമയിലെ മുൻനിര താരങ്ങളായ അജിത്, വിജയ് എന്നിവരുടെ പേരുകൾ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.ധനുഷ് നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം ‘വാത്തി’യാണ്. വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. മലയാളി താരം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...