മരുമകൾ നിർമ്മിച്ച സിനിമയിൽ അഭിനയിച്ചതിന് കിട്ടിയ തുകയെ പറ്റി മല്ലിക സുകുമാരൻ
മലയാളി സിനിമ പ്രേമികളുടെ ഇഷ്ട കുടുംബമാണ് മല്ലിക സുകുമാരന്റേത്. ഭര്‍ത്താവും മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ സിനിമാക്കാരാണ്സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.
അതേ സമയം മകന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയിലും മകന്‍ നായകനായ സിനിമയിലുമൊക്കെ മല്ലിക ഇതിനകം അഭിനയിച്ച് കഴിഞ്ഞു. ഏറ്റവും പുതിയതായി ഗോള്‍ഡ് എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചത്.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡില്‍ അമ്മയും മകനുമായിട്ടാണ് പൃഥ്വിരാജും മല്ലിക സുകുമാരനുമെത്തിയത്. ഇതിന്റെ പിന്നണിയില്‍ മരുമകള്‍ സുപ്രിയ മേനോന്റെ സാന്നിധ്യമുണ്ടായിരുന്നതും ശ്രദ്ധേയമാണ്. അങ്ങനെ നിര്‍മാതാവായി സുപ്രിയ വന്നപ്പോള്‍ പ്രതിഫലം അമ്മായിയമ്മയ്ക്ക് കിട്ടിയോ എന്നത് ശ്രദ്ധേയമായ കാര്യമാണ്.
അടുത്തിടെ സിനിമയുടെ വിശേഷങ്ങളുമായി പല അഭിമുഖങ്ങളിലും മല്ലിക സുകുമാരന്‍ പങ്കെടുത്തിരുന്നു. മകന്റെ പേരിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷനില്‍ അഭിനയിക്കുമ്പോള്‍ അമ്മായിയമ്മയ്ക്ക് സുപ്രിയ പ്രതിഫലം നല്‍കിയിട്ടുണ്ടാവുമോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്നിരുന്നു. ഒടുവില്‍ എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന ചോദ്യത്തിന് നടി തന്നെ ഉത്തരം പറഞ്ഞ് .
എത്തിയിരിക്കുകയാണിപ്പോള്‍.ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യമായിട്ടാണ് മല്ലിക സുകുമാരന്‍ അഭിനയിച്ചത്. ചോദിച്ചത് പോലെ പ്രതിഫലം കിട്ടിയോ, അതോ മാന്യമായ ശമ്പളം തരികയാണോ ചെയ്തത് എന്നാണ് അവതാരകന്‍ മല്ലികയോട് ചോദിച്ചത്. അതിനുള്ള മറുപടി ചിരിച്ച് കൊണ്ടാണ് നടി നല്‍കിയത്.
പ്രതിഫലത്തെ കുറിച്ച് ഞാനൊന്നും പറഞ്ഞിരുന്നില്ല. അവരിങ്ങോട്ട് തരികയായിരുന്നു. സത്യം പറഞ്ഞാല്‍ ഭയങ്കരമായി ബിസിനസ് സംസാരിക്കാനൊന്നും എനിക്ക് അറിയത്തില്ല. പിന്നെ ഇതാണിപ്പോള്‍ നമ്മുടെ വരുമാനം. ഇതാണ് ചോറ്, ഇത്രയൊക്കെ എല്ലാവരും വാങ്ങിക്കുന്നതാണ്, നിങ്ങളും സഹകരിക്കണമെന്ന് പറയുകയല്ലാതെ ആരോടും ഇതിന്റെ പേരില്‍ വാചകമടിക്കാനോ വഴക്കുണ്ടാക്കാനോ ഞാന്‍ ശ്രമിക്കാറില്ല. പഴയ താരങ്ങള്‍ക്കൊന്നും അത് വശമില്ല.
ഇപ്പോള്‍ അതുപോലെയല്ല കാര്യങ്ങള്‍. ഇന്നലെ വന്ന താരങ്ങള്‍ പോലും അത് സീരിയലില്‍ ആണെങ്കിലും വാങ്ങിക്കുന്നത് വലിയ തുകയാണ്. അത് കാണുമ്പോള്‍ നമ്മളൊക്കെ എന്തോരം കാശ് കളഞ്ഞു എന്ന് തോന്നാറുണ്ട്. എന്തായാലും ഗോള്‍ഡില്‍ അഭിനയിക്കുന്നതിന് ഇതൊന്നും എനിക്ക് വേണ്ടി വന്നില്ലെന്ന് മല്ലിക സുകുമാരന്‍ പറയുന്നു.
ഞാന്‍ എത്ര രൂപ വാങ്ങിക്കുന്നുണ്ടെന്ന് ലിസ്റ്റിന്‍ കൃത്യമായി അന്വേഷിച്ചിരുന്നു. അതിന് മുന്‍പ് അഭിനയിച്ച പടത്തില്‍ നിന്നും ലഭിച്ചത് പോലെ കൃത്യമായി തന്നെ ലിസ്റ്റിന്‍ എനിക്ക് പ്രതിഫലം തന്നുവെന്ന് നടി വ്യക്തമാക്കുന്നു.
സിനിമയ്ക്ക് കാര്യമായ പ്രമോഷനൊന്നും നടത്തിയില്ലെങ്കിലും അത് എല്ലാവരുടെയും മനസിലുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സിന്റെ സിനിമ വരികയാണെന്നും അത് നീണ്ട് പോയപ്പോള്‍ പലരും സങ്കടം പറഞ്ഞ് കൊണ്ടേയിരുന്നു. അത് റിലീസ് ചെയ്യാന്‍ പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ എല്ലാവരും സന്തോഷം പങ്കുവെച്ചുമെത്തി. അങ്ങനെ മൊത്തത്തില്‍ ഈ സിനിമ എല്ലാവരുടെയും മനസില്‍ നിറഞ്ഞ് നില്‍ക്കുക തന്നെയായിരുന്നുവെന്ന് മല്ലിക പറയുന്നു.
