
Actor
സോറിട്ടോ… ശബരിമല യാത്ര കാരണം പോസ്റ്റ് ഇത്തിരി വൈകിപ്പോയി; പതിനഞ്ചാം വിവാഹ വാർഷികത്തിൽ കുറിപ്പുമായി കിഷോർ സത്യ
സോറിട്ടോ… ശബരിമല യാത്ര കാരണം പോസ്റ്റ് ഇത്തിരി വൈകിപ്പോയി; പതിനഞ്ചാം വിവാഹ വാർഷികത്തിൽ കുറിപ്പുമായി കിഷോർ സത്യ

പതിനഞ്ചാം വിവാഹ വാര്‍ഷിക ദിനത്തിൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച് സീരിയൽ താരം
കിഷോര്‍ സത്യ. താലി കെട്ടുമ്പോള്‍ എടുത്ത ഒരു ഫോട്ടോയും, സമീപകാലത്ത് ഭാര്യയ്ക്കൊപ്പം നിന്ന് എടുത്ത ഒരു ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
‘ഇന്ന് പതിനഞ്ച് വര്‍ഷങ്ങള്‍.. പക്ഷെ ഈ പതിനഞ്ച് വര്‍ഷങ്ങള്‍ 15 പകലുകള്‍ പോലെ പോയി. താങ്ക്യു ഭാര്യേ’ എന്ന് പറഞ്ഞുകൊണ്ടാണ് കിഷോര്‍ സത്യയുടെ പോസ്റ്റ്.
ശബരിമല യാത്രയില്‍ ആയത് കാരണമാണ് വിവാഹ വാര്‍ഷിക പോസ്റ്റ് പങ്കുവയ്ക്കാന്‍ വൈകിയത് എന്നും കിഷോര്‍ സത്യ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം സന്നിധാനത്ത് നിന്നുകൊണ്ടുള്ള ഫോട്ടോ കിഷോര്‍ പങ്കുവച്ചിരുന്നു.
പോസ്റ്റിന് താഴെ ആശംകളുമായി സീരിയല്‍ സഹപ്രവര്‍ത്തകരും ആരാധകരും എത്തി. റിച്ചാര്‍ഡ് ജോസ്, ഉമ നായര്‍, റാണി ശരണ്‍, സുജിത്ത് വാസുദേവന്‍ എന്നിങ്ങനെ നീളുന്നു ആശംസകള്‍ അറിയിച്ച സെലിബ്രിറ്റികളുടെ പേരുകള്‍. സുഹൃത്തുക്കളും ആരാധകരും നല്കിയ വിവാഹ വാര്‍ഷിക ആശംസകള്‍ക്ക് എല്ലാം കിഷോര്‍ മറുപടിയും നല്‍കിയിട്ടുണ്ട്.
മന്ത്രകോടി എന്ന സീരിയലിലൂടെയാണ് കിഷോര്‍ സത്യയുടെ തുടക്കം. തുടര്‍ന്ന് എട്ടോളം മെഗാ സീരിയലുകളുടെ ഭാഗമായി. അതിനൊപ്പം സിനിമകളിലും മറ്റ് ടെലിവിഷന്‍ ഷോകളിലും കിഷോര്‍ സജീവമായിരുന്നു. നിലവില്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്ന സ്വന്തം സുജാത എന്ന സീരിയലില്‍ ആണ് കിഷോര്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...