
News
‘അജിത്തിന് ചേരുന്ന ഒരു നായികയെ അല്ലായിരുന്നു ഞങ്ങള്‍ക്ക് ആവശ്യം’; മഞ്ജുവിനെ കുറിച്ച് സംവിധായകന്
‘അജിത്തിന് ചേരുന്ന ഒരു നായികയെ അല്ലായിരുന്നു ഞങ്ങള്‍ക്ക് ആവശ്യം’; മഞ്ജുവിനെ കുറിച്ച് സംവിധായകന്

പൊങ്കലിന് അജിത്തിന്റേതായി പുറത്തെത്തുന്ന ചിത്രമാണ് ‘തുനിവ്’. മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘അസുരന്’ ശേഷം മഞ്ജുവിന്റേതായി എത്തുന്ന തമിഴ് ചിത്രമാണിത്. തുനിവിന്റെ സംവിധായകന് എച്ച് വിനോത് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ചിത്രത്തേക്കുറിച്ച് സംസാരിച്ചിരുന്നു.
പണമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം എന്ന് പറഞ്ഞ അദ്ദേഹം മഞ്ജു വാര്യരെ കഥാപാത്രത്തിലേക്ക് തിരഞ്ഞെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും സംസാരിച്ചു.
‘അജിത്തിന് ചേരുന്ന ഒരു നായികയെ അല്ലായിരുന്നു ഞങ്ങള്‍ക്ക് ആവശ്യം. സമുദ്രകനി പൊലീസ് വേഷമാണ് അവതരിപ്പിക്കുന്നത്. അധികം പ്രായം തോന്നിക്കാത്ത എന്നാല്‍ അജിത്തിന്റെ പ്രായത്തിനോട് അടുത്ത് നില്ക്കുന്ന ഒരു അഭിനേത്രിയെയാണ് ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്.
മഞ്ജു വാര്യരെ ഈ കഥാപാത്രത്തിനായി കാസ്റ്റ് ചെയ്തപ്പോള്‍ പ്രേക്ഷകര്‍ അവരില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുമെന്ന് അറിയാമായിരുന്നു.
കാരണം അവര്‍ ഒരു മികച്ച നടിയാണ്. അവര്‍ ചെയ്തിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒന്നാകണം ചിത്രത്തിലേത് എന്ന് തോന്നി. മഞ്ജു വാര്യരുടെ ഇതുവരെയും കാണാത്ത ഒരു മുഖമായിരിക്കും തുനിവിലേത്,’ വിനോദ് പറഞ്ഞു.
ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രം അഞ്ച് ഭാഷകളില്‍ ആണ് റിലീസ് ചെയ്യുന്നത്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ആക്ഷന്‍ സംവിധായകന് സുപ്രീം സുന്ദര്‍ ആണ്.
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....