News
തനിക്ക് ഡാന്‍സിന്റേയും ആക്ഷന്റേയും കാര്യത്തില്‍ ആരാധന തോന്നിയിട്ടുള്ള രണ്ട് താരങ്ങള്‍ ഇതാണ്; തുറന്ന് പറഞ്ഞ് വിശാല്‍
തനിക്ക് ഡാന്‍സിന്റേയും ആക്ഷന്റേയും കാര്യത്തില്‍ ആരാധന തോന്നിയിട്ടുള്ള രണ്ട് താരങ്ങള്‍ ഇതാണ്; തുറന്ന് പറഞ്ഞ് വിശാല്‍
നിരവധി ആരാധകരുള്ള തമിഴ് നടനാണ് വിശാല്‍. യാത്രകളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമെല്ലാമായി സജീവമാണ് അദ്ദേഹം. ഇനി പോലീസ് വേഷത്തിലെത്തുന്ന ലാത്തി എന്ന ചിത്രമാണ് വിശാലിന്റേതായി വരാനിരിക്കുന്നത്. ഇപ്പോഴിതാ ഡാന്‍സിന്റേയും ആക്ഷന്റേയും കാര്യത്തില്‍ ആരാധന തോന്നിയിട്ടുള്ള രണ്ട് താരങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വിശാല്‍.
അല്ലു അര്‍ജുനും ടൈഗര്‍ ഷ്‌റോഫുമാണ് വിശാല്‍ ആരാധിക്കുന്ന ആ രണ്ട് താരങ്ങള്‍. അല്ലു അര്‍ജുന്റെ ഡാന്‍സും ടൈഗര്‍ ഷ്‌റോഫിന്റെ ആക്ഷനും കാണുമ്പോള്‍ താനെന്താണ് ചെയ്യുന്നതെന്നാലോചിച്ച് നാണിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിശാല്‍ ഇക്കാര്യം പറഞ്ഞത്.
അവര്‍ ഇരുവരും നല്ല കലാകാരന്മാരാണ്. അതുകൊണ്ടാണ് പുതുതായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചത്. ആയോധനകലയാണ് താനുമായി ഏറ്റവുമടുത്ത് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംഎംഎ എയ്‌റോബിക്‌സ് തുടങ്ങിയവ മാനസികാരോഗ്യത്തിനെ വളരെയധികം സഹായിക്കുമെന്നും വിശാല്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ലാത്തിയുടെ സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ പലതവണ വിശാലിന് പരിക്കേറ്റിരുന്നു. അതേക്കുറിച്ച് താരം പറയുന്നതിങ്ങനെ. ‘എന്റെ ചിത്രങ്ങളില്‍ ഞാന്‍ ഡ്യൂപ്പിനെ വെയ്ക്കാറില്ല. എന്റെ ആക്ഷന്‍ രംഗങ്ങള്‍ സ്വയം ചെയ്യാറാണ് പതിവ്. എനിക്കുവേണ്ടിയാണ് അത് ചെയ്യുന്നത്. ഞാന്‍ ചെയ്യാത്ത ഒരു കാര്യത്തിന് ജനങ്ങള്‍ നല്‍കുന്ന കയ്യടി എനിക്കാവശ്യമില്ല.
ഈയിടെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ശരിക്കും വീണു. ബോഡി ഡബിള്‍ ചെയ്യിക്കാവുന്ന രംഗമായിരുന്നുവെങ്കിലും സ്വയം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.’ വിശാല്‍ പറഞ്ഞു. എ. വിനോദ് കുമാറാണ് ലാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പീറ്റര്‍ ഹെയ്ന്‍ സംഘട്ടനസംവിധാനവും യുവന്‍ ശങ്കര്‍ രാജ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.
