ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ വാക്കുകള്‍ കേട്ട് ഞെട്ടിയിരിക്കുകയാംണ് ആരാധകര്‍. കഴുത്തറ്റം കടത്തില്‍ മുങ്ങി നിന്ന അവസ്ഥ തന്റെ പിതാവിന് ഉണ്ടായിരുന്നുവെന്നാണ് ആമിര്‍ ഖാന് പറയുന്നത്.
താരത്തിന്റെ പിതാവ് താഹിര്‍ ഹുസൈന് ബോളിവുഡിലെ അറിയപ്പെടുന്ന നിര്‍മ്മാതാവ് ആയിരുന്നെങ്കിലും താരത്തിന്റെ കുട്ടിക്കാലം അത്ര സുഖകരമായിരുന്നില്ല എന്നാണ് ആമിര്‍ ഖാന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
അന്ന് പത്ത് വയസായിരുന്നു പ്രായം. തങ്ങളെ ഏറെ വിഷമിപ്പിച്ചത് പിതാവിനെ കാണുന്നതായിരുന്നു. കാരണം അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു. അന്ന് ഇത്രയും രൂപ ലോണ്‍ എടുക്കേണ്ടിയിരുന്നില്ല എന്ന് അദ്ദേഹം ചിന്തിച്ചിരുന്നില്ല.
പിതാവ് നിര്‍മിച്ച പല ചിത്രങ്ങളും തിയേറ്ററുകളില്‍ പരാജയപ്പെട്ടു. അതോടെ അദ്ദേഹത്തിന്റെ കൈയില്‍ പണമില്ലാതെ വന്നു. പിതാവിന്റെ പ്രശ്നം കുടുംബത്തെയും ബാധിച്ചിരുന്നു. കടക്കാര് തങ്ങളെയും വിളിച്ചിരുന്നു. അന്ന് അവരോട് അവധി പറയുന്നത് കേള്‍ക്കാമായിരുന്നു.
കഴുത്തറ്റം കടം കയറി നില്ക്കുന്ന അവസ്ഥയിലും എല്ലാവര്ക്കും പണം തിരികെ നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു എന്നാണ് ആമിര്‍ പറയുന്നത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...