
Malayalam
പുലിയും പൂച്ചയും ഒറ്റ ക്ലിക്കിൽ; വളർത്ത് പൂച്ചയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മോഹൻലാൽ
പുലിയും പൂച്ചയും ഒറ്റ ക്ലിക്കിൽ; വളർത്ത് പൂച്ചയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മോഹൻലാൽ

വളർത്ത് പൂച്ചയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മോഹൻലാൽ. പൂച്ച കുട്ടനൊപ്പം തലമുട്ടിച്ച് നിൽക്കുന്ന മോഹൻലാലിനെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുക. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. ‘ഇത്ര ഇഷ്ടപ്പെട്ട ഒരു ഫോട്ടോ ഇട്ടിട്ടില്ല ലാലേട്ടന് പൊൻതൂവൽ കൂടി, സമ്മർ ഇൻ ബത്ലഹേമിലെ പൂച്ചയാണോ ലാലേട്ടാ, പുലിയും പൂച്ചയും ഒറ്റ ക്ലിക്കിൽ, സിംഹവും പൂച്ചയും ഒറ്റ ഫ്രെയിമിൽ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അടുത്തിടെ പുറത്തിറങ്ങിയ ‘മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം’ എന്ന വീഡിയോയിലാണ് മോഹൻലാൽ ഒരു മൃഗ സ്നേഹി കൂടിയാണെന്ന് മലയാളികൾ കണ്ടത്.
അതേസമയം, ‘എലോൺ’ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങളിൽ ഒന്ന്. മലയാള സിനിമയിലെ ഹിറ്റ് കോമ്പോ ആയ മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസ്’ആയിരുന്നു ഈ കോമ്പോയിൽ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഒടിടിയിൽ ആയിരിക്കും എലോൺ റിലീസ് ചെയ്യുക. ജീത്തു ജോസഫിന്റെ റാം ആണ് ഷൂട്ടിംഗ് പുരോഗമിക്കുന്ന മോഹൻലാൽ ചിത്രം. മോഹൻലാൽ ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്ന ബറോസും റിലീസിനൊരുങ്ങുന്നുണ്ട്. മോണ്‍സ്റ്റര്‍ എന്ന സിനിമയാണ് മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.
സോഷ്യൽ മീഡിയയിലൂടെയാണ് ജനപ്രീതി നേടിയ താരപുത്രിയാണ് നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷ്. നടനും നർത്തകനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയുടെ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ഗാനഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകൻ എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. പാട്ടുകാരനായി മാത്രമല്ല, നടനായും തിളങ്ങിയ...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...