ഒരിക്കൽ സ്കോട്ട്ലൻഡിൽ ; ചിത്രങ്ങളുമായി ഭാവന

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. ഭാവന എന്ന പേര് കേൾക്കുമ്പോൾ തന്നെ കുട്ടിത്തം നിറഞ്ഞ സംസാരവും മനോഹരമായ ചിരിയുമാണ് മലയാളികളുടെ മനസ്സിലേക്ക് ഓടി വരുന്നത്. 2002 കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടായിരുന്നു താരത്തിന്റെ തുടക്കം. അഭിനയ ജീവിതത്തിൻ്റെ തുടക്ക കാലങ്ങളിൽ തന്നെ മികച്ച കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചിരുന്നു. മലയാളത്തിനു പുറമേ തമിഴിലും, തെലുങ്കിലും, കന്നടയിലും, ഒരുപോലെ ആക്ടീവായിരുന്ന താരമാണ് ഭാവന.ഇപ്പോഴിതാ
സ്കോട്ട്ലൻഡിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി ഭാവന. ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഒരിക്കൽ സ്കോട്ട്ലൻഡിൽ, ഹലോ ഡിസംബർ’ എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
പ്രിയപ്പെട്ട താരത്തിന് ആശംസകൾ നേർന്നും അഭിനന്ദിച്ചും നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്. താരം കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. 9 ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
അതേസമയം, ഒരിടവേളയ്ക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം ഉടൻ തന്നെ പ്രേക്ഷകരിലേക്കെത്തും. ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ഷറഫുദ്ദീന് ആണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന പ്രമോഷൻ മെറ്റീലിയലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ഗാനങ്ങളും റിലീസ് ചെയ്തിരുന്നു.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...