
Malayalam
‘ഹാപ്പി ബർത്ത്ഡേ അമ്മുകുട്ടി’ ; മകളുടെ രണ്ടാം പിറന്നാൾ ആഘോഷമാക്കി ഭാമ; ചിത്രങ്ങൾ കാണാം
‘ഹാപ്പി ബർത്ത്ഡേ അമ്മുകുട്ടി’ ; മകളുടെ രണ്ടാം പിറന്നാൾ ആഘോഷമാക്കി ഭാമ; ചിത്രങ്ങൾ കാണാം
Published on

സെലിബ്രിറ്റികളുടെ ഇടയിൽ തീർത്തും വ്യത്യസ്തയായ താരമാണ് ഭാമ. കുഞ്ഞ് പിറന്ന ശേഷമോ അതിന് മുമ്പോ കുഞ്ഞിന്റെ സ്വകാര്യതയിൽ ഇടപെടുന്ന വിവരങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ ഭാമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നില്ല. മകളുടെ ആദ്യ പിറന്നാൾ ദിനത്തിലാണ് ഭാമ മകൾക്കൊപ്പമുള്ള ചിത്രം ആദ്യമായി പങ്കുവെച്ചത്.മകൾക്ക് ഗൗരി എന്നാണ് ഭാമ പേരിട്ടിരിക്കുന്നത്.
ഇപ്പോഴിതാ മകളുടെ രണ്ടാം പിറന്നാളിൽ മകള്‍ ഗൗരിയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി . ‘ഹാപ്പി ബർത്ത്ഡേ അമ്മുകുട്ടി’ എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. താരങ്ങളായ സണ്ണി വെയിൻ, മീര നന്ദൻ, അനു മോൾ എന്നിവരും ആശംസ അറിയിച്ചിട്ടുണ്ട്.
2020 ലായിരുന്നു ഭാമയുടെ വിവാഹം. അരുണാണ് ഭാമയുടെ ഭർത്താവ്. ഇടയ്ക്കിടെ സകുടുംബം കാമറയ്ക്ക് മുമ്പിൽ എത്താറുണ്ട് ഭാമ. മകൾ ജനിച്ച് ഏറെ മാസങ്ങൾക്കുശേഷമാണ് ഭാമ താൻ അമ്മയായ വിവരം ആരാധകരെ അറിയിച്ചത്.
നിവേദ്യമെന്ന ചിത്രത്തിലൂടെയായി ലോഹിതദാസായിരുന്നു ഭാമയെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് . ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ ഭാമയ്ക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു ഭാമ. അഭിനയം മാത്രമല്ല ആലാപനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. വിവാഹത്തോടെയായാണ് ഭാമ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്.
ടെലിവിഷന്‍ പരിപാടികളിലും മറ്റും ഭാമ ഈയടുത്തു പങ്കെടുത്തിരുന്നു. ‘വാസുകി’ എന്ന പേരായ വസ്ത്ര ബ്രാന്‍ഡും ഭാമ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...