Connect with us

ഷൂട്ടിങ്ങിന് ഇടവേള നൽകി കുടുംബത്തോടൊപ്പം പറന്ന് മമ്മൂട്ടി; പോയത് ഇവിടേക്ക്

Malayalam

ഷൂട്ടിങ്ങിന് ഇടവേള നൽകി കുടുംബത്തോടൊപ്പം പറന്ന് മമ്മൂട്ടി; പോയത് ഇവിടേക്ക്

ഷൂട്ടിങ്ങിന് ഇടവേള നൽകി കുടുംബത്തോടൊപ്പം പറന്ന് മമ്മൂട്ടി; പോയത് ഇവിടേക്ക്

കാതൽ ആണ് മമ്മൂട്ടി ഏറ്റവും അഒടുവിൽ അഭിനയിച്ച സിനിമ. അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിങ്ങും പൂർത്തിയായിരുന്നു. ഇപ്പോഴിതാ ഷൂട്ടിങ്ങിന് ഇടവേള നൽകി കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് താരം. ഇത്തവണ ഓസ്ട്രേലിയയിലേക്കാണ് മമ്മൂട്ടി പോയിരിക്കുന്നത്.

ഹ്രസ്വ സന്ദര്‍ശനത്തിനായിട്ടാണ് മമ്മൂട്ടി ഓസ്‌ട്രേലിയയിലേക്ക് പറന്നത്. ഭാ​ര്യ സുല്‍ഫത്തിനും സുഹൃത്ത് രാജ ശേഖരനുമൊപ്പമാണ് മമ്മൂട്ടി യാത്ര പുറപ്പെട്ടത്. മമ്മൂട്ടിയുടെ പിആര്‍ഒ ആയ റോബര്‍ട്ട് കുര്യാക്കോസ് ആണ് അദ്ദേഹത്തിന്റെ ഓസ്‌ട്രേലിയന്‍ യാത്രയെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അതേസമയം, ക്രിസ്റ്റഫർ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന സിനിമകളിൽ ഒന്ന്. ബി.ഉണ്ണികൃഷ്ണൻ ആണ് സംവിധാനം. ആറാട്ടിന് ശേഷം ഉദയകൃഷ്ണയും ബി.ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം ആണ് റിലീസിനൊരുങ്ങുന്ന താരത്തിന്റെ മറ്റൊരു ചിത്രം. ഈ വർഷത്തെ ഐഎഫ്എഫ്കെ മത്സരവിഭാ​ഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രംം. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. ഇതുവരെ കാണത്ത ​ഗെറ്റപ്പിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ലൂക്ക് ആന്റണി എന്നായിരുന്നു. കാതൽ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആണ് താരം അടുത്തിടെ പൂർത്തിയാക്കിയത്. ജ്യോതിക നായികയായി എത്തുന്ന ചിത്രം ജിയോ ബേബിയാണ് സംവിധാനം ചെയ്യുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top