ബോളിവുഡ് നടി സോനം കപൂറിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. യെല്ലോ നിറത്തിലുള്ള സല്‍വാറില്‍ സുന്ദരിയായിരിക്കുകയാണ് നടി. എംബ്രോയ്ഡറി ചെയ്ത മനോഹരമായ കുര്‍ത്തയും അതിനൊപ്പം അതേപോലെ വര്‍ക്കുകള്‍ ചെയ്ത് സെറ്റുമാണ് താരം ധരിച്ചത്. ഹെവി കമ്മലും പൂവുമൊക്കെ അണിഞ്ഞ് ട്രെഡീഷണല്‍ ലുക്കാണ് താരം തെരഞ്ഞെടുത്തത്. ചിത്രങ്ങള്‍ സോനം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രത്തിന് താഴെ സോനത്തിന്റെ പിതാവും നടനുമായ അനില്‍ കപൂറും കമന്റ് ചെയ്തിട്ടുണ്ട്. ‘ക്ലാസിക്’ എന്നാണ് അനില്‍ കപൂറിന്റെ കമന്റ്.
വസ്ത്രത്തിലെ വ്യത്യസ്ഥത കൊണ്ടും ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും സോനം എപ്പോഴും ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടാറുണ്ട്. സ്റ്റൈൽ സ്റ്റേറ്റ്മെന്റസ് കൊണ്ട് എന്നും ആരാധകരുടെ മനം കവരുന്ന സോനത്തെ ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്സുള്ള നായിക എന്നാണ് പലരും വിശേഷിപ്പിക്കുന്നത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സോനം കപൂറും വ്യവസായിയായ ആനന്ദ് അഹൂജയും വിവാഹിതരായത്. സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും ഓഗസ്റ്റിലാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇക്കാര്യം ഇരുവരും ചേര്‍ന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.
മകനൊപ്പം യാത്ര ചെയ്യുന്ന താരത്തിന്റെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാറിനുള്ളിലെ ദൃശ്യങ്ങളും റോഡലിലെ കാഴ്ചകളും വീഡിയോയില്‍ കാണാം. സോനം തന്നെയാണ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മകന് യുവിന് വേണ്ടി വീട്ടില്‍ ഒരുക്കിയ നഴ്സറിയുടെ ചിത്രങ്ങളും സോനം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....