
Malayalam
18ാം പിറന്നാൾ ആഘോഷമാക്കി അനിഖ സുരേന്ദ്രൻ; ചിത്രങ്ങൾ കാണാം
18ാം പിറന്നാൾ ആഘോഷമാക്കി അനിഖ സുരേന്ദ്രൻ; ചിത്രങ്ങൾ കാണാം
Published on

ബാലതാരമായി എത്തി മലയാളികളുടെ ഇഷ്ട താരമായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഭാസ്കർ ദ റാസ്കൽ, മെെ ഗ്രേറ്റ് ഫാദർ, അഞ്ചു സുന്ദരികൾ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.
അജിത് ചിത്രം യെന്നൈ അറിന്താലിലൂടെ തമിഴിലും അഭിനയിച്ചു. നാനും റൗഡിതാൻ, വിശ്വാസം, മിരുതൻ, മാമനിതൻ എന്നിവയാണ് അനിഘയുടെ പ്രധാന തമിഴ് സിനിമകൾ.
സോഷ്യൽ മീഡിയയിലും അനിഖ സുരേന്ദ്രൻ സജീവമാണ്. ഇപ്പോഴിതാ തന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് നടി.
അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു പിറന്നാൾ ആഘോഷം. അനിഖ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്.
അനിഖ നായികയായെത്തുന്ന ചിത്രം ഓ മൈ ഡാർലിങ് റിലീസിനൊരുങ്ങുകയാണ്. ആൽഫ്രഡ് ഡി. സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമിക്കുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...