ഹനാന് ഹനാനി. ഈ പേര് മലയാളികള്‍ അധികം മറക്കാനിടയില്ല. പഠനത്തിനായി മീന്‍ വില്‍പ്പന നടത്തി മലയാളിക്കരയുടെ മനസ്സില്‍ ഇടം പിടിച്ച ഈ കൊച്ചു മിടുക്കി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.
പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് സഹായഹസ്തങ്ങളുമായി സിനിമാ-രാഷ്ട്രീയ മേഖലയിലുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. തെന്നിന്ത്യയിലും നിന്നും ബോളിവുഡില്‍ നിന്നും നിരവധി പേരാണ് കേരളത്തിന് കൈത്താങ്ങായി എത്തിയത്.
ഇപ്പോഴിതാ സര്‍ക്കാരിന്റ പുത്രി ഹനാനും കേരളത്തിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി മുമ്പ് അവര്‍ സ്നേഹത്തോടെ തനിക്ക് തന്ന പണം താന്‍ തിരികെ നല്‍കുന്നുവെന്നാണ് ഹാനന്‍ പ്രതികരിച്ചത്….. കോതമംഗലത്ത് ഹനാന് ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലും വെള്ളം കയറിയിട്ടുണ്ട്. പണം ഇന്ന് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിേലക്ക് കൈമാറുമെന്നും ഹനാന് കൂട്ടിച്ചേര്‍ത്തു.
ഹനാനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്ന ശേഷം ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് സഹായമായെത്തിയ ഒന്നര ലക്ഷം രൂപയാണ് ഹനാന് സംഭാവന നല്‍കുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...